ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരവിന്ദന്റെ അതിഥികൾ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജേഷ് രാഘവൻ കഥ, തിരക്കഥ, സംഭാഷണം രചിക്കുന്ന ചിത്രമാണിത്. റൊമാന്റിക് കോമഡി പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വച്ച് പ്രശസ്ത താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പൂജ ചടങ്ങ് നിർവഹിച്ചത്. ഏപ്രിൽ മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കുന്നു.
ഡിയോ പി സനു താഹർ. സംഗീതം മിഥുൻ മുകുന്ദൻ. എഡിറ്റിംഗ് ദീപു ജോസഫ്. പ്രൊജക്റ്റ് ഹെഡ് റോഷൻ ചിറ്റൂർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അനൂപ് പത്മനാഭൻ, കെ പി വ്യാസൻ. ലിറിക്സ് ഷിബു ചക്രവർത്തി,വിനായക് ശശികുമാർ.പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ. കോസ്റ്റ്യൂമർ സമീറ സനീഷ്. മേക്കപ്പ് റോണക്സ് സേവിയർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ. സൗണ്ട് ഡിസൈൻസ് ശ്രീജിത്ത് ശ്രീനിവാസൻ. സ്റ്റിൽസ് രാംദാസ് മാത്തൂർ. ഡിസൈൻസ് യെല്ലോ ടൂത്ത്. പി ആർ ഒ എം കെ ഷെജിൻ.











0 Comments