266

രണ്ടു ദിവസത്തിനുള്ളിൽ ട്രെയിലറിന് കാഴ്ചക്കാർ 90 ലക്ഷത്തിനു പുറത്ത്‌

ലൈക്ക പ്രൊഡക്ഷന്റെ ബാന്നറിൽ ശിവകാർത്തികേയൻ നായകൻ ആകുന്ന ഫാമിലി എന്റെർറ്റൈനെർ ഡോൺ മേയ് 13 ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ആർ ആർ ആർ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ശിവകാർത്തികേയന്റെ പുതിയ ചിത്രം ഡോൺ, ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലെറിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സുഭാസ്ക്കരനും ശിവകാർത്തികേയനുമാണ് ചിത്രത്തിന്റെ നിർമാണം. മാനാട് സിനിമയിൽ ചിമ്പുവിനോട് ഒപ്പം ഒന്നിനൊന്നു മികച്ച അഭിനയ മികവ് കാഴ്ച വച്ച എസ്സ് ജെ സൂര്യ ഡോണിലും പ്രതീക്ഷകൾക്കപ്പുറം പ്രകടനം നടത്തുമെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്.

ഭാവിയിലെന്തായി തീരണമെന്ന് കണ്‍ഫ്യൂഷനടിച്ചു നടക്കുന്ന നായകന്റെ സ്‌കൂള്‍ കാലഘട്ടവും പ്രണയവും കാമ്പസ് ജീവിതവുമെല്ലാം ഉള്‍പ്പെടുത്തി കളര്‍ഫുള്ളായാണ് ട്രെയ്‌ലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്.ഡോണിന്റെ ട്രെയിലറിന് രണ്ടു ദിവസം കൊണ്ട് 91 ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ ആണ്.

പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ശിവാങ്കി കൃഷ്ണ കുമാര്‍, സമുദ്രക്കനി, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിൽ എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ഉഗ്രൻ എന്റർടൈനർ വിരുന്ന് ഡോൺ ഒരുക്കുമെന്ന് ഉറപ്പാണ് . പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

266
Editor

0 Comments

Your email address will not be published. Required fields are marked *