214

ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നൽകിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇൻഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർ കരസ്ഥമാക്കിയിരുന്നു. ദുൽഖർ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തി. സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി.സിനിമാ നിരൂപകർക്കും മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമെറകൾക്കുമുന്നിലുള്ള റിവ്യൂനു പകരം ചുപ്പിന്റെ റിവ്യൂ ബോർഡിൽ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുൽഖറിനോടുമുള്ള ഇഷ്ടം വ്യക്തമാക്കിയാണ് തിയേറ്ററിൽ നിന്നും പ്രേക്ഷകർ മടങ്ങിയത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ രചന ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ്. സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് കിട്ടിയ സ്വീകാര്യത തിയേറ്ററുകളിലെ പ്രദർശനങ്ങൾക്കു മാറ്റുകൂട്ടുമെന്നുറപ്പാണ്. ചിത്രം സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

214
Editor

0 Comments

Your email address will not be published. Required fields are marked *