194
20.8k shares, 194 points

സിത്താര എന്റർടൈൻമെൻറ്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ദുൽഖർ സൽമാൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജി.വി.പ്രകാശ്. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി വി പ്രകാശിന്റെ ജന്മദിനമായ ഇന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഈ വിവരം ഒഫീഷ്യൽ ആയി അറിയിച്ചത്. വാത്തി, സൂരാരി പോട്ര്‍, മദിരാശി പട്ടണം, ആടുകളം, തെറി, അസുരൻ, രാജാറാണി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകന്റെ ദുൽഖർ ചിത്രത്തിലും സർപ്രൈസുകൾ പ്രതീക്ഷിക്കുകയാണ് സംഗീതാരാധകർ. പ്രൊഡക്ഷൻ നമ്പർ 24 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സീതാ രാമത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ദുൽഖർ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ്. സിനിമയുടെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. ഹിറ്റ് ചിത്രം വാത്തിയുടെ വിജയത്തിനുശേഷം വെങ്കി അറ്റ്ലൂരി സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. നാഗ വംശി,സായി സൗജന്യാ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. കേരളത്തിൽ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസ് ആണ് വിതരണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം സമ്മർ സീസണിൽ തിയേറ്ററുകളിലേക്കെത്തും.

ലോകവ്യാപകമായി പ്രേക്ഷകർ സ്വീകരിച്ച സീതാ രാമത്തിനും പ്രേക്ഷക പ്രശംസയും അവാർഡുകളും തേടിയെത്തിയ ബോളിവുഡ് ചിത്രം ചുപ്പിനു ശേഷം ദുൽഖർ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.


Like it? Share with your friends!

194
20.8k shares, 194 points
Editor

0 Comments

Your email address will not be published. Required fields are marked *