തിരുവനന്തപുരം ഡിആർഐ ഓഫീസിൽ കവർച്ചാ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ചാ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിച്ചു.
ഓഫീസിലെ സ്‌ട്രോംഗ് റൂം തുറക്കാൻ ശ്രമം നടന്നെന്നാണ് വിലയിരുത്തൽ. കമ്പി ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ പൊലീസ് കണ്ടെത്തി. സാധാരണ മോഷണ ശ്രമമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുൾപ്പെട്ട 2019-ലെ സ്വർണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആർഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്. ഇതുമായി മോഷണശ്രമത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.
0 Comments