193

മാന്നാർ: കലയോടൊപ്പം പഠനത്തിലും തിളക്കമാർന്ന വിജയവുമായി ദൃശ്യ എസ് കുമാർ. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സയൻസ് വിഷയത്തിൽ1200 ൽ 1200 മാർക്ക് വാങ്ങി വിജയിച്ച ദൃശ്യ എസ് കുമാറാണ് ഉപരി പഠനത്തിന് അർഹത നേടിയത്. 

എണ്ണയ്ക്കാട് ആശാൻ്റയ്യത്ത് വീട്ടിൽ ഗണിത അധ്യാപകനായ സന്തോഷ് കുമാറിൻ്റെയും, അധ്യാപിക രാധികയുടെ മകളാണ് .നീറ്റ് പരീക്ഷയിൽ പങ്കെടുത്ത് മെഡിസിന് പഠിക്കാനാണ് ആഗ്രഹമെന്ന് ദൃശ്യ പറഞ്ഞു.സംസ്ഥാന കലോത്സവത്തിൽ തിരുവാതിര, കൂടിയാട്ടം എന്നീ ഇനങ്ങളിൽ എ ഗ്രേഡും നേടിയിട്ടുണ്ട്. 

സ്കൂൾ പ്രിൻസിപ്പൽ മനോജ് ഉൾപ്പെടെയുള്ള അധ്യാപകരുടെ സഹായം പഠനത്തിന് സഹായകരമായെന്നും ദൃശ്യ പറഞ്ഞു.സഹോദരി ദേവേന്ദു നായർസമാജം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.


Like it? Share with your friends!

193
24 Web Desk

0 Comments

Your email address will not be published. Required fields are marked *