152

ശിവപാർവതി രവികുമാറെന്ന സംഗീത പ്രതിഭയുടെ നേതൃത്വത്തിൽ 2017ലാരംഭിച്ച മ്യൂസിക്കൽ ബാൻഡായ ‘ദ്രുത’യിപ്പോൾ, ദ്രുത മ്യൂസിക് കമ്പനിയായ് പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുകയാണ്. തുടക്കകാലത്ത് മലയാളികളെ മാത്രമുൾപ്പെടുത്തി ആരംഭിച്ച്, നിലവിൽ ഇന്ത്യയിലെ പലയിടങ്ങളിൽ നിന്നുമുള്ള സംഗീത പ്രതിഭകളുടെ കൂട്ടായ്മയായ് മാറിയിരിക്കുകയാണ്… “പായ്” എന്ന ബ്രിട്ടീഷ്-ഇന്ത്യൻ സിനിമയുടെ സംഗീത സംവിധാനം ശിവപാർവതി സംഘമാണ് നിർഹിച്ചത്. ഇതിന് ലണ്ടനിലെ ഫ്ലിക്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീതത്തിനുള്ള അവാർഡ് നേടുകയും ചെയ്തു. ഒരുപിടി നല്ല കോംപോസിഷൻസ് ആളുകളിലേക്കെത്തിക്കുക എന്നതിലുപരി, നമ്മൾ കേട്ടു പരിചയിച്ചിട്ടില്ലാത്ത,അല്ലെങ്കിൽ നമ്മുടെ ഇടയിൽ മറഞ്ഞു കിടക്കുന്ന സംഗീതത്തിന്റെ പുതിയ തലങ്ങളിലേക്ക് കടന്നുചെല്ലുക എന്നതാണ് ദ്രുത മ്യൂസിക് കമ്പനിയുടെ ഉദ്ദേശം. ഈ ആശയത്തിന്റെ വലിയൊരുദാഹരണമാണ് ‘ദ്രുത മ്യൂസിക് കമ്പനി’ യെന്ന യൂട്യൂബ് ചാനലിൽ ഇറങ്ങിയ ‘വരാളി’ മ്യൂസിക്കൽ ആൽബം.

വളരെ മികച്ച പ്രതികരണമാണ് ഈ സംഗീതവിസ്മയം പ്രേക്ഷകർക്കിടയിൽ നിന്നും നേടിക്കൊടുത്തത്. ദ്രുത മ്യൂസിക് ബാൻഡിൽ നിന്നും ദ്രുത മ്യൂസിക് കമ്പനിയായ് വളർന്ന്, കോംപോസിഷൻസ് സ്വന്തമായിറക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ് വരാളിയുടെ ഉൽഭവം. മുകളിൽ പരാമർശിച്ച ദ്രുതയുടെ വ്യത്യസ്തത വരാളിയിൽ കാണാൻ സാധിക്കുന്നതാണ്. നരകാസുരവധം-ആട്ടക്കഥയിലുള്ള പദങ്ങളെ പാശ്ചാത്യ സംഗീതത്തിന്റെ ശൈലിയിൽ അവതരിപ്പിച്ച വരാളി ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ദ്രന്റെ മകനായ ജയന്തന്റെയും നരകാസുരന്റെയും യുദ്ധത്തിന്റെ കഥ പറയുമ്പോൾ, സംഗീതതിനൊപ്പം ആവിഷ്കരിച്ച ദൃശ്യാനുഭവും മനോഹരമാണ്. ശിവപാർവതി തന്നെയാണ് ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. കർണാടിക് സംഗീതത്തിന്റെ 39മത് മേളകർത്ത രാഗമായ വരാളി പൊതുവെ ചില വിശ്വാസങ്ങൾ ഉൾപ്പെട്ടതാണ്. സംഗീത അധ്യാപകർ ഈ രാഗം പഠിപ്പിക്കുമ്പോൾ ഗുരു ശിഷ്യ കലഹം സംഭവിക്കുമെന്നാണ് വിശ്വാസം. പക്ഷെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി സംഗീതത്തിന്റെ പുതിയ തലങ്ങളിലേക്ക് സഞ്ചരിയ്‌ക്കുകയാണ് ദ്രുത മ്യൂസിക് കമ്പനി.ക്ലാസ്സിക്കൽ മുതൽ വെസ്റ്റേൺ വരെ അനായാസം കൈകാര്യം ചെയ്യുന്ന ‘ദ്രുത’ ഒരുപാട് വേദികളിൽ അംഗീകാരങ്ങൾ നേടിയും, സംഗീത ലോകത്ത് പുതിയ ആസ്വാദനത്തിന്റെ വഴികൾ തുറന്നും യാത്ര തുടരുന്നു…

Direction: Anish Karthik

Singer and Music Direction: Sivaparvathy Ravikumar

Guitarist : Pooja Suchithran

Recording, Mixing and Mastering: @Srutheesh Cherthala K

Cinematography: Aneesh Chandran | Mahesh Sr Cam

Helicam: Vishnu.

Editing and Colouring: Nitheesh Lyceum

Concept: Sabreen Sire

Cast: Adithi | Nandhu Kadhakali

Artist: Paravoor Suresh | Kalamandalam Shiju Kadhakali Chutti: Kalamandalam Raju John.

Production: Mukesh Murukan | Arunvishnu Ck


Like it? Share with your friends!

152
24 Web Desk

0 Comments

Your email address will not be published. Required fields are marked *