256

പ്രിഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് നടി ദുർഗ കൃഷ്ണ. തനിനാടൻ ലുക്കിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരത്തിന്റെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. ലോക്ക് ഡൗൺ നാളുകളിൽ ദുർഗ ഇതിന് മുമ്പ് ഗൃഹലക്ഷ്‍മിക്ക് വേണ്ടിയും മോഡേൺ ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇതിപ്പോൾ ആരാധകർ മാത്രമല്ല സഹതാരങ്ങൾ വരെ ദുർഗ്ഗയുടെ പുത്തൻ ലുക്കിൽ ഞെട്ടിയിരിക്കുകയാണ്. നടിയും അവതാരകയുമായ ആര്യ ബഡായ് ഫോട്ടോയുടെ താഴെ ‘ഹോട്ട്’ എന്നെയൊരു കമന്റ് ഇട്ടിട്ടുണ്ട്. നിമിഷനേരംകൊണ്ടാണ് ദുർഗയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ജിക്സൺന്റെ നിരവധി സെലിബ്രിറ്റി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ഇതിന് മുമ്പും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. തന്റെ ഈ അതിഗംഭീര ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറയാൻ ദുർഗ മറന്നില്ല. മറ്റൊരു നടിയായ ഗൗതമി നായർ കൊടും ഐറ്റമാണിത് എന്ന് കമന്റ് ചെയ്‌തിട്ടുണ്ട്‌. നാടൻ വേഷങ്ങൾ മാത്രമല്ല സിനിമയിൽ തനിക്ക് മോഡേൺ വേഷവും പറ്റുമെന്ന് കാണിച്ചിരിക്കുകയാണ് താരം.


മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ എത്തുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ അഭിനയിച്ച് കൊണ്ടിരുന്നത്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ താരം അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷം നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.


Like it? Share with your friends!

256
meera krishna

0 Comments

Your email address will not be published. Required fields are marked *