936

ഫൈസൽ ഫരീദ് എന്ന സുമുഖൻ . മലയാള സിനിമ നായകരെ വെല്ലുന്ന സൗന്ദര്യം , ഹിന്ദി നടന്മാരെ വെല്ലുന്ന ശരീര സൗന്ദര്യം, രാജകുടുംബങ്ങളെ വെല്ലുന്ന ജീവിത രീതികൾ … ന്യു ജെനറേഷൻ പിള്ളേരുടെ ആരാധന പാത്രമായ ഈ ചെറുപ്പക്കാരന്റെ ഇഷ്ട വിനോദം നായാട്ട് .

മുന്തിയഇനം പട്ടികളെ എന്ത് വിലകൊടുത്തും വാങ്ങിക്കൂട്ടും . ഹ്യൂബ്ലോവും പണറായിയും പത്തേക് ഫിലിപ്പും വാച്ചുകളുടെ ശേഖരവും .

ലൂയി വിട്ടൻ ഷൂസുകളും ജി 63 മുതൽ ഫെറാരിയും കോർവെറ്റുമൊക്കെ ഓടിച്ചു ഇഷ്ടാനുസരണം ദുബായ് നിരത്തുകളിൽ സ്വൈര വിഹാരം നടത്തിയിരുന്ന ഈ ചെറുപ്പക്കാരൻ വൻകിട മുതലാളിമാരെയും അവരുടെ കുഞ്ഞുങ്ങളെയും പാട്ടിലാക്കുവാൻ ഏറെ ശ്രദ്ധിച്ചിരുന്നു .

അവരുടെ മാത്രം കാറുകളെ ശുശ്രൂഷിക്കുവാനുള്ള സ്പെഷ്യലിസ്റ്റ് വർക്ക് ഷോപ്പ് ,
അവരുടെയൊക്കെ ആരോഗ്യം പരിപാലിക്കുന്നതിനായുള്ള സ്പെഷ്യലിസ്റ്റ് ജിംനേഷ്യം , പിന്നെ വൻകിട സിനിമ ഇൻവെസ്റ്റ്മെന്റുകൾ , പല ആഡംബര കോഫി ഷോപ്പുകൾ , അതുപോലെ അറിയപ്പെടാത്ത പല കച്ചവടങ്ങൾ . എല്ലാറ്റിനും ഓയ്ൽഫീൽഡ് സപ്ലൈ എന്ന ഓമനപ്പേരും .

ഓയ്ൽഫീൽഡ് സപ്ലൈ ആണ് കച്ചവടം എന്ന് കേൾക്കുമ്പോൾ തന്നെ അതിൽ ചോദ്യമോ സംശയങ്ങളോ ഇല്ല . ആ കച്ചവടങ്ങളിൽ ഇട പെട്ടവരെല്ലാം കോടീശ്വരന്മാർ ആയതുകൊണ്ട് വേറെ സംശങ്ങൾക്ക് ഇടയില്ല . അതിന്നിടയിൽ ഡീസൽ അനധികൃതമായ കച്ചവടം നടത്തിയിരുന്ന ഒരു കൂട്ടർ ഉണ്ടായിരുന്നു .

അവരും ഓയിൽ ഫീൽഡ് സപ്ലൈ എന്നൊക്കെയാ പറഞ്ഞിരുന്നത് . ഡീസൽ വില മാർക്കറ്റിൽ ഇടിഞ്ഞപ്പോൾ ആ കച്ചവടക്കാരൊക്കെ കൂടുമാറ്റങ്ങൾ നടത്തുകയുണ്ടായി . ഇടപ്പള്ളിക്കാരനായ ഒരു ഡീസൽ കച്ചവടക്കാരനും അബുദാബി മുസഫയിലെ ഒരു ഓയിൽ ഫീൽഡ് സപ്ലൈ കാരനും പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റ് എന്ന സാമൂഹ്യ പ്രവർത്തകനും ഒക്കെ ഫൈസൽ ഫരീദിന്റെ കൂട്ടാളികൾ ആയിരുന്നത്രേ !

ഡീസൽ കച്ചവടങ്ങൾ അവസാനിച്ചപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ കണ്ടുപിടിച്ച വഴികളിൽ ഒന്നായിരുന്നു ഇപ്പോഴത്തെ ഈ സ്വർണ്ണം .

കൊച്ചി കേന്ദ്രമായി ഒട്ടേറെ സിനിമകൾ പണിപ്പുരയിലും അല്ലാതെയുമൊക്കെ നടന്നിരുന്നു . ഏറ്റവും പുതിയ വിവാദ സിനിമ മുതല്‍  നിരവധി സിനിമകൾ ഈ ടീമുമായി ബന്ധപ്പെട്ടാണ് പ്ലാൻ ചെയ്തിരുന്നത് എന്നറിയുമ്പോൾ , അതുപോലെ ദുബായിൽ നടക്കുന്ന പുതിയ സിനിമ റിലീസുകൾ എല്ലാം
നിയന്ത്രിച്ചിരുന്നത് ഈ സ്വര്ണക്കടത്തുകാരാണ് എന്നത് കേൾക്കുമ്പോൾ ചെറുപ്പക്കാരുടെ ഇപ്പോഴത്തെ മനസികാവസ്ഥകളെ അവരുടെ മാതാപിതാക്കൾ കാണാതെ പോകരുത് .

മദ്യവും മയക്കുമരുന്നും പെണ്ണും ഒക്കെ സിനിമകളെ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയത്തിൽ കൂറ് കാണിച്ചുകൊണ്ട് എംപിമാരെയും എംഎൽഎ മാരെയും എന്തിനധികം പറയുന്നു മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഇവരൊക്കെ ഇക്കളികൾ കളിച്ചുകൊണ്ടിരുന്നത് എന്നത് കേരളം അറിയാതെ പോകരുത് .

സോഷ്യൽ മീഡിയയിലെ പേജുകളിലെ ലൈക്കുകളും ഫോളോവേഴ്‌സിനെയും കാണിച്ചുകൊണ്ട് രഷ്ട്രീയസ്വാധീനം ഉപയോഗപ്പെടുത്തി ചെറുപ്പക്കാരിൽ മയക്കുമരുന്നും പെണ്ണും സുഖ സൗകര്യങ്ങളും കാണിച്ചുകൊടുത്ത് നൂറുകണക്കിന് ചെറുപ്പക്കാരായ ആളുകളാണ് ആത്മഹത്യയും മാനസിക തകരാറും സംഭവിച്ചുകൊണ്ട് കൊച്ചിയിലും പരിസരത്തും അലഞ്ഞുനടക്കുന്നത് .

ഒട്ടെറെ പെൺകുട്ടികൾ ആരോടും ഒന്നും പറയാതെ ജീവിതം കരഞ്ഞുകൊണ്ട് തള്ളിനീക്കുന്നു . അച്ഛനും അമ്മയും അമേരിക്കയിലും യൂറോപ്പിലും ഗൾഫിലുമുള്ള ആയിരക്കണക്കിന് പെൺകുട്ടികൾക്ക് ഈ സിനിമ ഭാന്തന്മാരുടെ വലയിൽ പെട്ടുകൊണ്ട് കൊച്ചിയിലും ബംഗളൂരുവിലും ജീവച്ഛവങ്ങളായി ജീവിക്കുന്നു . ഇതൊന്നും ആരും കണ്ടില്ല കേട്ടില്ല എന്ന് നടിക്കരുത് .

അബുദാബി ആസ്ഥാനമായ ഒരു കൂട്ടം ചെറുപ്പക്കാർ ഓയ്ൽഫീൽഡ് സപ്ലൈ കമ്പനിയുടെ മറവിൽ പണം പിരിക്കുകയും കൊച്ചിയിലെ സിനിമ കമ്പനിയിൽ നിക്ഷേപിക്കുകയും കുറെ പണം സ്വർണ്ണക്കടത്തുകാർക്ക് ഇൻവെസ്റ്റമെന്റ് ആയി നൽകുകയും ചെയ്തിരുന്നു .

ആ സിനിമ കമ്പനി ഇന്നിപ്പോൾ ഫൈസൽ ഫരീദിന്റെ ടീമിൽ വന്നു ചേരുകയും പലതരം പേരുകളിൽ സിനിമ നിർമ്മാണവും വിതരണവും ആരംഭിച്ചിരുന്നു . സിനിമയെ മറയാക്കി ഒട്ടേറെ പെൺകുട്ടികളെയും മോഡലുകളെയും സ്വർണ്ണത്തിൽ പണം ഇറക്കുന്നവന് സമ്മാനമായി നൽകുന്നു .

ഖത്തറിൽ നിന്നും അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും വരുന്ന വേദനിക്കുന്ന കോടീശ്വരന്മാർക്കാണ് ഈ പെൺകുട്ടികളെ കൊടുക്കുന്നത് . അതിന്നായി പ്രത്യേകം തയാറാക്കിയ വില്ലകളും അപ്പാർട്മെന്റുകളും ഇവരുടെ കൈവശമായുണ്ട് . അവിടെ എല്ലാ സൗകര്യങ്ങളും ആര്ഭാടങ്ങളും
സെക്യൂരിറ്റിയും പാചകക്കാരനുമൊക്കെ സെറ്റപ്പ് ചെയ്തുകൊണ്ടാണ് ഇവരുടെ കളികൾ .

നിസ്സാരമായി തള്ളാവുന്ന കളികൾ അല്ല ഇവരൊക്കെ കളിച്ചുകൂട്ടിയത് . എല്ലാവരെയും പുച്ഛമായിരുന്നു ഇവർക്ക് . മന്ത്രിപുത്രന്മാരും , എംഎൽഎ പുത്രന്മാരും , സിനിമ നടന്മാരുടെ മക്കൾ , വമ്പൻ നിർമ്മാതാക്കളുടെ മക്കൾ , ഇവരൊക്കെ ചേർന്നുകൊണ്ട് ഡാൻസ് ബാറുകളിൽ ആദ്യത്തെ നിര ഫുൾ റിസർവ് ചെയ്തുകൊണ്ട് ബ്ലൂ ലേബലും കോണ്യാക്കും അടിച്ചുകൊണ്ട് ബീഹാറികളെയും ഫത്തേപ്പൂർ സിക്രിക്കാരെയും വല വീശുമ്പോൾ ശരിക്കുള്ള ഫൈസൽ ഫരീദുമാർ ലഹരി നുണയുകയില്ല .

അവർ ചുമ്മാ ജ്യുസോ കോളയോ മാത്രമേ കുടിക്കാറുള്ളൂ . ശരിക്കും പറഞ്ഞാൽ നാട്ടിലെ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം പിള്ളേരുടെ വ്യത്യാസങ്ങൾ . അവരെ ആരും സംശയിക്കുന്ന തരത്തിൽ
ലഹരി ഉപയോഗിക്കുകയോ അനാവശ്യ സംസാരങ്ങൾ പോലും പറയാറില്ല .

വളരെ സൗമ്യരായി മാത്രം കാണപ്പെടുന്ന ഇവർ എല്ലാവരെയും കയ്യഴിഞ്ഞു സഹായിക്കുന്നവരും ആയിരിക്കും. ആരിലും ഒരു സംശയം ജനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്ന പ്രകൃതക്കാരായിരുന്നില്ല ഫൈസലും കൂട്ടരും .

ഭക്തിയാണ് ഇവർ ആദ്യം കൈമുതലാക്കിയ വിദ്യ . പള്ളിയിൽ ബാങ്ക് വിളിക്കുന്ന നേരത്ത് തന്നെ ഡ്രൈവ് ചെയ്യുകയാണെകിൽ പോലും പെട്ടെന്ന് നമസ്കരിക്കുവാൻ പോകുവാൻ ധൃതി കാണിക്കും .  ഇത് കാണുന്നവരിൽ ഇവരോട് സ്നേഹവും അനുകമ്പയും കൂട്ടുവാൻ സാധിക്കും
അതുപോലെ നാട്ടിൽ നിന്നും വരുന്ന മത-രാഷ്ട്രീയ-സാമൂഹിക പിരിവുകാർക്കൊക്ക വാരിക്കോരി കൊടുക്കുന്ന പ്രകൃതം .

ഒരാളെക്കൊണ്ടും കുറ്റം പറയിക്കുകയില്ല . അതിന്റെ ഉത്തമോദാഹരണമാണ് താൻ നിരപരാധിയാണെന്ന് മീഡിയ വണ്ണിൽ പറഞ്ഞപ്പോൾ ജനങ്ങളുടെ പ്രതികരണം അഭിനയത്തിൽ നാനാ പാട്ടേക്കർ വരെ തോറ്റുപോയത് അപ്പോഴാണ് .

എത്രയോ പേര് രണ്ടുമൂന്നു മണിക്കൂർ നേരം ഫൈസൽ ഫരീദ് ഫാൻ വരെ ആയി . പെൺപിള്ളേർക്ക് അനുകമ്പയുമായി . വീട്ടമ്മമാർക്ക്‌ സഹതാപമായി . വർഗീയമായി വരെ ഒട്ടേറെ ആളുകൾ ചിന്തിച്ചു തുടങ്ങിയിരുന്നു .

പിന്നെയല്ലേ കാര്യത്തിന്റെ ഗുട്ടൻസ് ജനത്തിന് ബോധ്യമായത് . എന്തായാലും ഇനി ചാനലുകൾ ഒരാളെ വെള്ളപൂശുമ്പോൾ നൂറ്റമ്പത് തവണ ആലോചിക്കും . അത് തീർച്ച !!!

ഒട്ടേറെ വീടുകളിൽ മക്കളും മാതാപിതാക്കളും തമ്മിൽ സ്വര ചേർച്ച ഇല്ലാതെ വരുത്തുവാൻ ഫൈസൽ ഫരീദിന്റെ കളികൾക്ക് ആയി . വലിയ കാറുകളും ബൈക്കുകളും ഒക്കെ വാങ്ങുവാൻ വീട്ടുകാരിൽ സമ്മർദം ചെലുത്തുവാൻ ഇടയാക്കിയത് ഇത്തരം കളികൾ കാരണമാണ് .

നല്ല സൗകര്യങ്ങൾ ഉണ്ടായിട്ടും ലളിത ജീവിതം നയിച്ചുപോന്നിരുന്ന വീട്ടുകാരിൽ മക്കൾ കൊടി പിടിച്ചപ്പോൾ മാതാപിതാക്കൾ അസ്വസ്ഥരായിരുന്നു ഇപ്പോഴാണ് ആ മക്കൾക്കൊക്കെ കാര്യങ്ങൾ മനസിലായത് .

സാധാരണ കച്ചവടം നടത്തിയാൽ ഇതുപോലത്തെ ആർഭാട ജീവിതം നയിക്കുവാൻ ആകില്ലെന്ന് അവർക്കു മനസിലാക്കുവാൻ ഫൈസൽ ഫരീദ് തന്നെ വേണ്ടിവന്നു . ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയവും ഫൈസൽ തന്നെ . ഒപ്പം സ്വപ്നയും സന്ദീപും .

തന്റെ വീടുപണി പൂർത്തിയാക്കാതെ നാട്ടിലുള്ള എല്ലാവര്ക്കും വാരിക്കോരി പണം ചിലവഴിച്ചുകൊണ്ട് ഒരു നല്ല ഇമേജ് സൃഷ്ടിക്കുവാൻ ഫൈസൽ ഫരീദ് വളരെ പ്ലാൻ  ചെയ്തിരുന്നു . ചെറുപ്പക്കാരിൽ ഒരു ഭക്തിയുള്ള മനുഷ്യൻ എന്ന അഭിപ്രായം വളർത്തി .

കുറെ രാഷ്ട്രീയപാർട്ടിക്കാരെ പാലൂട്ടി വളർത്തി . മതത്തിൽ നിക്ഷേപിച്ചപ്പോൾ ഗ്രാമം കയ്യിലായി . ഒരാളിലും സംശയം ജനിപ്പിക്കാതിരിക്കാൻ ബുദ്ധിപൂർവം കളിച്ചിരുന്നു എന്നുവേണം കരുതുവാൻ . ഒന്നുകിൽ വളരെ ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്ത ഒരു ചെറുപ്പക്കാരൻ അല്ലെങ്കിൽ
ഒരു ബുദ്ധിയുമില്ലാതെ പണത്തിന്റെയും ആര്ഭാടത്തിന്റെയും മാസ്മരീകതിയിൽ വീണുപോയ ഒരു പാവം .

എന്തായാലും ജനങ്ങളിൽ കൺഫ്യുഷൻ ഉണ്ടാക്കുവാൻ സാധിച്ചു . നടിയെ ബ്ലാക്ക്മെയിൽ ചെയ്ത വിഷയത്തിലും സ്വർണ്ണം കടത്തുവാൻ ആവശ്യപ്പെട്ട വിഷയത്തിലെയും
ആളുകളും ഫൈസലും ഒരേ നാട്ടുകാർ എന്നതിലും സംശയം കൂടുതലാകുന്നതേയുള്ളൂ .

ഇങ്ങനെ ഫൈസൽ ഫരീദും ഒരു റമീസും ഒരു ജലാലും ഒരു ഫായിസും ഒരു നബീലും കാരണം ഒട്ടനവധി ചെറുപ്പക്കാർ വഴി തെറ്റുന്നുണ്ട് , ഒട്ടനവധി കുടുംബങ്ങൾ തകരുന്നുണ്ട് . ഒട്ടനവധി മാതാപിതാക്കൾ കണ്ണുനീർ കുടിക്കുന്നുണ്ട് .

നൂറു കോടി അംഗങ്ങളുള്ള ഒരു മതമാണ് ഇവരുടെ പേക്കൂത്തുകളിൽ പഴി കേൾക്കുന്നത് . പത്തോ പതിനഞ്ചോ വിവരമില്ലാത്ത ചെറുപ്പക്കാർ കള്ളക്കടത്തും അനാശാസ്യങ്ങളുമായി നീങ്ങുമ്പോൾ അതേ മതത്തിൽ പെട്ട സകലമാന ചെറുപ്പക്കാരും എയര്പോര്ട്ടുകളിലും മറ്റും സംശയത്തിന്റെ കണ്ണുകളാൽ വീക്ഷിക്കപെടുമ്പോൾ ഇമ്മാതിരി ആളുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുവാൻ അവരുടെ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ശ്രദ്ധിക്കുക .

അങ്ങനെയുള്ളവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുവാൻ ശ്രമിക്കുക . അവരുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുക . അവരുടെ സോഷ്യൽ ആക്ടിവിറ്റീസുകളിൽ  ബന്ധപ്പെടാതിരിക്കുക .

ഇനിയുമൊരു ഫൈസലിനെയും ഫായിസിനെയും നബീലിനെയും റമീസിനെയും കണ്ടാൽ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുവാൻ മടിക്കരുത്.

ഈ സ്വർണ്ണക്കടത്തിന്റെ പിന്നിലെ ഒരു പരൽമീൻ മാത്രമാണ് ഫൈസൽ എന്നതും കൊമ്പൻ സ്രാവിന്റെ പേരുകൾ പുറത്തുവരുമ്പോൾ പല തലകളും ഉരുളും എന്നതും നമ്മുക്ക് കാത്തിരുന്ന് കാണാം . ഇതൊരു മനുഷ്യ ചങ്ങലയാണ് . അവർക്കിപ്പോൾ ഒന്നിനും പേടിയില്ലാതായി .

അവരുടെ ഭാഷയിൽ ഇതൊരു കച്ചവടം മാത്രമാണ് . അല്ലാതെ കള്ളക്കടത്തല്ല . നാം സ്വപ്നത്തിൽ ചിന്തിക്കാത്ത പല പേരുകളും അടുത്തുതന്നെ ഉയർന്നുവരാം . രാഷ്ട്രീയക്കാർക്ക് അടുത്ത തിരഞ്ഞെടുപ്പുകൾക്കുള്ള ഫണ്ട് , കച്ചവടക്കാർക്ക് മൂലധനം , സ്വപ്നമാർക്ക് ജീവിത സമ്പാദ്യം , ഫൈസൽ ഫരീദുമാർക്ക് എല്ലാം മറന്നുള്ള ജീവിതം .



Like it? Share with your friends!

936
Seira

0 Comments

Your email address will not be published. Required fields are marked *