120

ഗൃഹാതുരുത്വം ഉണർത്തുന്ന പ്രകൃതികൊണ്ടും, സാംസ്‌കാരിക പൈതൃകത്തിന്റെ നന്മയാലും, അതിഥികളെ ഹൃദയംകൊണ്ട് സ്വീകരിക്കുന്ന വയനാടിന്റെ മണ്ണിൽ വസതിയൊരുക്കി വയനാട് ക്ലബ്‌. പഴശ്ശിരാജയുടെ ചരിത്രമുറങ്ങുന്ന മാനന്തവാടിയിൽ ലോകോത്തര നിലവാരത്തിലും എന്നാൽ വയനാടിന്റെ പ്രകൃതിയുടെ തനിമയ്ക്ക് ചേർന്ന വിധത്തിലുമാണ് വയനാട് ക്ലബ്‌ രൂപകല്പന ചെയ്തിരിക്കുന്നത്.

വയനാട്ടിലെതന്നെ ഏറ്റവും വലിയ സ്വിമ്മിംഗ്പൂൾ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. 16 ശീതികരിച്ച മുറികളെ വയനാടിന്റെ പരിസ്ഥിതിയ്ക്ക് യോജിച്ചവിധം ക്രമപ്പെടുത്തിയിരിക്കുന്നു. വയനാടിന്റെ തനതായ ശൈലിയിൽ പാകം ചെയ്യുന്ന ഭക്ഷണവിഭവങ്ങൾ മനോഹരമായ റെസ്റ്റോറന്റിനൊപ്പം വേറിട്ട അനുഭവമാണ് . വിശാലമായ പാർക്കിംഗ് സൗകര്യത്തിൽ, 300ൽ അധികംപേർക്ക് ഇരിപ്പിടമൊരുക്കി മീറ്റിംഗ് ഹാൾ നിർമിച്ചിരിക്കുന്ന ഈ സ്ഥാപനം ബിസിനസ്‌ കൂടിച്ചേരലും,ചർച്ചകളും പ്രോത്സാഹിപ്പിക്കുന്നു.


മാനന്തവാടിയുടെ 2 കിലോമീറ്റർ പരിധിയിൽ സ്ഥിതിചെയ്യുന്ന ക്ലബ്ബിലേക്ക് പ്രദേശവാസികളെ അംഗത്വം വഴി സ്വാഗതം ചെയ്യുന്നു.
വയനാട്ടിലെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കുറുവ ദ്വീപ്, പഴശ്ശി സ്മാരകം, ഇടക്കൽ ഗുഹ, തോൽപ്പെട്ടി വന്യമൃഗ സങ്കേതം തുടങ്ങിയവ സന്ദർശിക്കാൻ ഏറ്റവും നല്ലൊരു ഇടത്താവളമാണ് വയനാട് ക്ലബ്‌. കണ്ണൂർ വിമാനത്താവളത്തിലേക്ക് വായനാടിലെ ഏറ്റവും അടുത്ത പട്ടണം മാനന്തവാടിയെന്നത് ശ്രദ്ധേയമാണ്…


പച്ചവിരിച്ച വയലേലകളും പുലർച്ചെ വിളിച്ചുണർത്തുന്ന കിളികളുടെ നാദവും, ഒഴുകിയകലുന്ന കബനി നദിയുടെ മനോഹാരിതയും, സൂര്യന്റെ കിരണങ്ങൾ ശക്തി പ്രാപിക്കുംവരെ വിട്ട്പോകാൻ മടിക്കുന്ന മഞ്ഞുകണങ്ങളും വയനാട് ക്ലബ്ബിന്റെ ജനലിലൂടെ നോക്കിക്കാണാൻ പറ്റുന്ന കാഴ്ചകളാണ്.


മഹാമാരി കോവിഡ്-19 ന് ശേഷം ആകർഷകമായ നിരക്കുകളിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ടീം അംഗങ്ങളുമായ് വയനാട് ക്ലബ്‌ നിങ്ങളെ വരവേൽക്കാനായി കാത്തിരിക്കുന്നു.

CALL 062357 22000


Like it? Share with your friends!

120
24 Web Desk

0 Comments

Your email address will not be published. Required fields are marked *