129

2022-ൽ നടത്താനിരിക്കുന്ന ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിലെ മത്സരക്രമങ്ങൾ ഫിഫ അറിയിച്ചു. ഒരോദിവസവും നാല് മത്സരങ്ങള്‍ വീതം നടത്താനാണ് തീരുമാനം. ബുധനാഴ്‌ചയാണ് ലോകകപ്പിന്റെ മത്സരക്രമത്തെ സംബന്ധിച്ചുള്ള ഈ വിവരം പുറത്തു വിട്ടത്.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ 2 വരെ, 12 ദിവസങ്ങളിലായാണ് ഗ്രൂപ്പ്‌ മത്സരം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകുന്നേരം ആറിനും പത്തിനും,മുഴുവന്‍ സ്റ്റേഡിയങ്ങളിലുമായി പ്രീക്വാട്ടറും നടക്കും. 9,10 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്. അല്‍ ബെയ്തത്ത്, അല്‍ തുമാമ, ലുസൈല്‍, എജ്യൂക്കേഷന്‍ സിറ്റി എന്നീ സ്റ്റേഡിയങ്ങളിലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങൾ അരങ്ങേറുന്നത്. ഡിസംബര്‍ 13നും 14നുമായ് സെമി ഫൈനല്‍ മത്സരങ്ങളും തീരുമാനിച്ചു .11 മണിക്കൂറിൽ നാല് മത്സരങ്ങൾ ലൈവ് ആയി കാണാൻ ആരാധകർക്ക് സാധിക്കുന്നതാണ്.

2022 നവംബർ 21ന് ഉദ്ഘാടന മത്സരം അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടത്തും.  ഡിസംബർ 18നാണ് കലാശകൊട്ട്. ലൂസെയിൽ സ്റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്. ഇപ്പോൾ നിലവിലുള്ള പല പ്രമുഖ ഫുട്ബോൾ താരങ്ങളുടെയും അവസാനത്തെ ലോകകപ്പ് ആകാൻ സാധ്യതയുള്ള ഈ മത്സരം എല്ലാവരും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.


Like it? Share with your friends!

129
meera krishna

0 Comments

Your email address will not be published. Required fields are marked *