84


അക്ഷരം എന്ന മലയാള സിനിമയ്ക്ക് വേണ്ടി പല പുതുമുഖങ്ങളെയും സംവിധായാകൻ സിബി മലയിലിൽ തിരയുന്ന കാലം. ആ സമയത്ത് നീല നിറത്തിലുള്ള ഹാഫ് സാരിയും ചുറ്റി ഓഡിഷന് വന്ന അഞ്ചു അവരവിന്ദ് എന്ന നാടൻ പെൺകുട്ടിയെ അദ്ദേഹം ഒറ്റനോട്ടത്തിൽ തന്നെ തിരഞ്ഞെടുത്തു. അഭിനയ കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നമ്മുടെ പ്രിയ നായിക അഞ്ജുവിപ്പോൾ പാചകത്തിലെ വൈവിധ്യമാർന്ന വിഭവങ്ങൾ പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുകയാണ്. ഫുഡി ബഡി (foodie buddy) എന്ന യൂട്യൂബ് ചാനലിലാണ് അഞ്ജു പാചകത്തിന്റെ രസക്കൂട്ടുകൾ വിവരിക്കുന്നത്.

പൈനാപ്പിൾ പായസം, ഫ്‌ളവർമ, അമേരിക്കൻ ചോപ്‌സി മുതലായ വൈവിദ്ധ്യമാർന്ന രുചികൾ നമുക്കിതിൽ കാണാൻ സാധിക്കും. പാചകത്തിൽ പുതിയ രീതികൾ തേടുന്നവർക്കും, ലോക്ക്ഡൌൺ സമയത്ത് പുതിയ വിഭവങ്ങൾ തിരയുന്നവർക്കും ഒരു മുതൽക്കൂട്ടായി കരുതാം ഈ ചാനൽ. അഞ്ചുവിന്റെ വ്യക്തവും മനോഹരവുമായ അവതരണം ഈ ദൃശ്യാവിഷ്കാരത്തെ കൂടുതൽ മനോഹരമാക്കുന്നു.


ഇനി കുറച്ച് അഞ്ജുവിന്റെ ഓർമ്മകളിലേക്കും, വിശേഷങ്ങളിലേക്ക് കടക്കാം. തൊണ്ണൂറ് കാലഘട്ടത്തിലെ പലരുടെയും നായികാ സൗന്ദര്യ സങ്കല്പങ്ങൾ അഞ്ജു വിനോടായിടുന്നു ഉപമിച്ചിരുന്നത്. തൊണ്ണൂറിന്റെ തുടക്കങ്ങളിൽ ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച സാന്നിധ്യമായിരുന്നു അഞ്ജുവിന്റെത്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തുവന്ന നിറമാല എന്ന സീരിയലിലെ ‘ചിത്ര വർണ പൂക്കളിൽ’ എന്ന പാട്ടു മൂളാത്ത മലയാളികൾ ഉണ്ടാകില്ല. ഈ പാട്ടിന്റെ ഓർമകൾക്കൊപ്പം അഞ്ജു അരവിന്ദിന്റെ മുഖവും മലയാളി മനസ്സുകളിൽ മായാതെ കിടക്കുന്നുണ്ട്. ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമായി തുടരുമ്പോൾ, ബാംഗ്ലൂരാണ് സ്ഥിര താമസത്തിനായി തിരഞ്ഞെടുത്തത്. അറുപതോളം ചിത്രങ്ങൾ അഭിനയിച്ച അഞ്ജു തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. പഠനകാലത്ത് സ്ഥിരമായി കലാ തിലകമായിരുന്ന നമ്മുടെ നായിക ഇന്നും കലയോട് തികഞ്ഞ ആത്മാർഥതയാണ് പുലർത്തുന്നത്. അതിനുദാഹരണമാണ് ഭാരതനാട്യത്തിലെടുത്ത ബിരുദവും ബിരുദാനന്തര ബിരുദവും.

ഇപ്പോൾ ‘അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ്’ എന്ന പേരിൽ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുകയാണ് അഞ്ജു . ഒരുപാട് കുട്ടികൾ നൃത്തം അഭ്യസിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്. ഒരുകാലത്ത് മലയാള സിനിമയിൽ നായികാ കഥാപാത്രങ്ങളുമായി നിറഞ്ഞ് നിന്നിരുന്ന അഞ്ജു ഇപ്പോഴും അഭിനയത്തിന്റെ അവസരങ്ങൾ മുടക്കാറില്ല. മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് വേഷങ്ങൾ നൽകി, ഇപ്പോഴും മലയാളത്തെ സ്നേഹിച്ച് മുന്നോട്ട് പോകുകയാണ് അഞ്ജു. തികഞ്ഞ ദൈവവിശ്വാസിയായ താരം, പുലർച്ചെ എഴുന്നേറ്റ് ദേവി നാമം ജപിക്കുന്ന ശീലവും പാലിക്കാറുണ്ട്. മലയാളികൾ എപ്പോൾ കണ്ടാലും പഴയ സ്നേഹവും ബഹുമാനവും അഞ്ജുവിന് നൽകാറുണ്ട്. പുതിയ വേഷങ്ങളുമായി വെള്ളിത്തിരയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവിനെ അടുത്തുതന്നെ നമുക്ക് പ്രതീക്ഷിക്കാം.


Like it? Share with your friends!

84
24 Web Desk

0 Comments

Your email address will not be published. Required fields are marked *