154

ഇന്ത്യയിലെ ആദ്യത്തെ ലോ ബഡ്ജറ്റ് സിനിമ

സിനിമക്കാരൻ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ സി രാമചന്ദ്രൻ നിർമ്മിച്ച്, നിതീഷ് നീലൻ കഥയും സംവിധാനവും. നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗംഭീരം’. ചിത്രത്തിൻ്റേതായി പുറത്തിറങ്ങിത്ത ഗാനങ്ങൾ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ സംവിധായകനായ നിതീഷ് നീലൻ തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും. ചെറിയ മുതൽമുടക്കിലുള്ള സിനിമ എന്ന പ്രത്യേകത കൂടി ‘ഗംഭീര’ത്തിനുണ്ട്.

ഈ ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നന്ദു ആണ്. സംഗീതവും വരികളും സംവിധായകൻ കൂടിയായ നിതീഷ് നീലന്റേത് തന്നെയാണ്. പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിതീഷ് നീലനെ കൂടാതെ സോണിയ പെരേര, ബോളിവുഡ് താരം ഇഷാ യാദവ്, ഷൈൻ സി ജോർജ്, ബിലാസ് ചന്ദ്രഹസൻ, വിജേഷ് ലീ, വസുദേവ് പട്രോട്ടം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. പത്ത് ഭാഷകളിലാണ് ഈ സിനിമ റിലീസ്സിനൊരുങ്ങുന്നത്.

ഫ്രിടോൾ മേക്കുന്നേൽ ആണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ്: പ്രമോദ്, വി.എഫ്.എക്സ്: സന്ദീപ് ഫ്രാഡിയൻ, ആക്ഷൻ: വിപിൻ ദ്രോണാ, ബാക്ക്ഗ്രൗണ്ട് സ്കോർ: അമൽരാജ് & അഭിഷേക്, ആർട്ട്‌: സി. മോൻ വയനാട്, പ്രൊഡക്ഷൻ കൺട്രോളർ: അഷറഫ് പഞ്ഞാറ, പ്രൊജക്റ്റ്‌ മാനേജർ: നയൻദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രസാദ് വേണു, വസ്ത്രാലങ്കാരം: വിഷ്ണു അനിൽകുമാർ, മേക്കപ്പ്: സുധി സുരേന്ദ്രൻ, കൊറിയോഗ്രാഫർ: വിനീഷ് ഇ വി, സ്റ്റിൽസ്: ജെഫിൻ ബിജോയ്‌ & സാജ്, മ്യൂസിക്‌ പാർട്ണർ: സത്യം ഓഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.


Like it? Share with your friends!

154
Editor

0 Comments

Your email address will not be published. Required fields are marked *