146

രാജ്യത്തിന്റെ നയതന്ത്ര വഴികളെ കള്ളക്കടത്തിന്റെ ശൃംഖലകളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള കണ്ണിയാക്കി മാറ്റിയ സ്വപ്നയുടെ ജീവിതം, ഒരു സിനിമപോലെ നീണ്ട് കിടക്കുകയാണ്. പല ഉന്നതരുമായി ശക്തമായ ബന്ധം പുലർത്തിയ സ്വപ്ന, ചെറിയ കാലയളവിൽ സമ്പാദിച്ചത് വൻതുകയാണ്. സ്വന്തം പഞ്ചായത്തിന് പുറത്തു പോകണമെങ്കിൽ പോലീസിന്റെ നിരവധി ചെക്കിങ് ഉള്ളപ്പോൾ, സുഗമമായി കർണാടകയിലെത്തിയത് ഈ സ്വാധീനങ്ങളെ തെളിയിക്കുന്നു. സ്വപ്നയുടെ സ്കൂൾ ജീവിതം ഗൾഫിലായിരുന്നു. അച്ഛന് അബുദാബി സുൽത്താന്റെ ചീഫ് അക്കൗണ്ടന്റ് ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിൽ സർവ്വ സുഖലോലുപതയും അനുഭവിച്ച് ജീവിച്ച സ്വപ്നയുടെ, പ്ലസ്ടുവിന് ശേഷമുള്ള വിദ്യാഭ്യാസത്തിനെക്കുറിച്ച് യാതൊരറിവുമില്ല. ആരോ ന്യായീകരിച്ചുകൊണ്ട് ഇതാണ് സ്വപ്നയുടെ ഡിഗ്രി എന്നു പറഞ്ഞിറക്കിയ സർട്ടിഫിക്കറ്റിലെ യൂണിവേഴ്സിറ്റിയിൽ, അങ്ങനൊരു ഡിഗ്രിയില്ലെന്നതാണ് സത്യം. സ്വപ്ന ആറിലധികം വിവാഹങ്ങൾ കഴിച്ചുവെന്നാണ് കോൺസുലേറ്റിലെ മുൻ ഡ്രൈവർ പറയുന്നത്. വിവാഹബന്ധങ്ങൾ കഴിച്ചിരുന്നതിനും, വേർപ്പെടുത്തിയിരുന്നതിനും യാതൊരു രേഖകളുമില്ല. പക്ഷേ ഈ രഹസ്യ വിവാഹങ്ങളിലെ അവസാന വിവാഹത്തിന് സാക്ഷ്യംവഹിച്ചത് ഐടി സെക്രട്ടറി ശിവശങ്കരനാണെന്ന് ആരോപണങ്ങളുണ്ട്. പലരെയും സൗന്ദര്യത്തിൽ വലവീശിപ്പിടിച്ച് കാര്യങ്ങൾ നേടിയിരുന്നെന്ന്, കോൺസുലേറ്റിലെ ഡ്രൈവർ പറയുന്നു. പണത്തിനോട് ആർത്തിമൂത്ത് കാണിച്ച കൊള്ളരുതായ്മകളിൽ, മനുഷ്യക്കടത്തടക്കം ഉൾപ്പെടുന്ന വിവരങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്. ഒരു ഗുണ്ടാ സംഘത്തിന്റെ തലപ്പത്തിരുന്ന സ്വപ്ന, ഈ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടതിൽ അതിശയമില്ല. മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകന്റെ മകളെ തട്ടിക്കൊണ്ടു പോയ പരാതിയെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാകുന്നത്. ആൾമാറാട്ടം,വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കേസുകൾക്ക് സ്വപ്നയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പക്ഷേ വീണ്ടുമുള്ള ചോദ്യം ചെയ്യലുകളിൽ നിന്നൊഴിഞ്ഞു മാറി നടക്കുകയായിരുന്നു കക്ഷി. സ്വപ്നയുടെ ആദ്യവിവാഹം പതിനെട്ടാം വയസ്സിലായിരുന്നു. ഭർത്താവിന്റെ ബിസിനസ് നോക്കി നടത്തുന്നതിനിടയിൽ വന്ന സാമ്പത്തിക പ്രതിസന്ധി വിവാഹ മോചനത്തിന് വഴി വെച്ചു. ആദ്യത്തെ മകൾ ഈ ബന്ധത്തിലുള്ളതാണ്. പൊതുവേ രഹസ്യസ്വഭാവമുള്ള സ്വപ്നയുടെ ജീവിതത്തിലെ രണ്ടാം വിവാഹം, ഒരു കൊല്ലം സ്വദേശിയുമായിട്ടായിരുന്നു. അടുത്ത ബന്ധുക്കളൊഴികെ മറ്റാരും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. പിന്നീട് അബുദാബിയിലേക്ക് പോകുകയും കുറച്ചു കാലത്തിനു ശേഷം തിരിച്ചുവന്ന് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിൽ സ്ഥിരതാമസമാക്കി. ഈ ബന്ധത്തിൽ ഒരു ആൺകുട്ടിയുമുണ്ട്. എയർഇന്ത്യ സ്റ്റാറ്റ്സിൽ ജോലി ആരംഭിച്ച് പിന്നീട് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിൽ സ്വപ്നതുല്യമായ ജോലി നേടുകയും ചെയ്തു. അച്ഛന്റെ അബുദാബി സുൽത്താൻ ഓഫീസുമായുള്ള ബന്ധമാണ് ജോലി ലഭിക്കാൻ കാരണമായതെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അവിടുത്തെ ജോലി നഷ്ടപ്പെട്ടതിനു ശേഷം, ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കീഴിലെ സ്പേസ് പാർക്കിൽ ജോലികിട്ടി. ഇതും ഐ.ടി സെക്രട്ടറി ശിവശങ്കരന്റെ സ്വാധീനത്താലാണെന്ന് പറയപ്പെടുന്നു. പക്ഷേ പറയുന്നതിൽ കുറെ വാസ്തവം ഉണ്ടെന്നാണ് ഇപ്പോൾ തെളിഞ്ഞു വരുന്നതും.


Like it? Share with your friends!

146
Seira

0 Comments

Your email address will not be published. Required fields are marked *