399

ത​ല​ശേ​രി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ദു​ബാ​യി​യി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ തൃ​ശൂ​ർ കൈ​പ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക സ്വ​ദേ​ശി ഫൈ​സ​ൽ ഫ​രീ​ദ് സി​നി​മ​യി​ൽ പ​ണം മു​ട​ക്കി​യ​തു ഒ​രു യു​വ ന​ടി​യു​ടെ​യും സി​നി​മ​യു​മാ​യി ബ​ന്ധ​മു​ള്ള ഭ​ർ​ത്താ​വി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം.

അ​ങ്ങ​നെ നാ​ലു സി​നി​മ​ക​ളി​ൽ ഇ​യാ​ൾ പ​ണം മു​ട​ക്കി​യെ​ന്നാ​ണ് സൂ​ച​ന. ഫൈ​സ​ൽ ഫ​രീ​ദി​നു ദു​ബാ​യി​യി​ൽ ഓ​യി​ൽ ക​ള​ള​ക്ക​ട​ത്തു​മാ​യി സ​ജീ​വ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

മൂ​ന്നു യു​വ ന​ടി​മാ​രോ​ട് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ങ്കി​ലും ഏ​റെ അ​ടു​പ്പം മുന്പും വിവാദനായികയായു ള്ള ഒ​രു ന​ടി​യോ​ടാ​ണ്. ദു​ബാ​യി​ൽ സി​നി​മാ താ​ര​ങ്ങ​ൾ​ക്കു ബി​സി​ന​സ് രം​ഗ​ത്തു വ​ഴി​യൊ​രു​ക്കു​ന്ന​തി​നു പി​ന്നി​ലും ഫൈ​സ​ൽ ഫ​രീ​ദി​ന്‍റെ സ​ഹാ​യ​മു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ- രാ​ഷ്‌​ട്രീ​യ- സി​നി​മ രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​ത ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു ദു​ബാ​യി​യി​ൽ വി​വി​ധ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ല​വി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ട്.

നാ​ട്ടി​ൽ സ്വ​കാ​ര്യ​മാ​യി എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ത്ത​ര​ക്കാ​ർ ദു​ബാ​യി​യി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ ഫൈ​സ​ൽ ഫ​രീ​ദും ദു​ബാ​യി​യി​ലെ സാ​മ്പ​ത്തി​ക സു​ര​ക്ഷാ സ്ഥാ​പ​ന​ത്തി​ലെ ഉ​ന്ന​ത​നാ​യ മാ​ഹി സ്വ​ദേ​ശി​യും ഇ​ട നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നു ദു​ബാ​യി​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

ഇ​ത്ത​രം ഇ​ട​പാ​ടു​ക​ളി​ലൂ​ടെ തു​ട​ങ്ങു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷ ത​ന്‍റെ സ്ഥാ​പ​ന​ത്തെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന​താ​ണ് മാ​ഹി​യി​ലെ സ​മ്പ​ന്ന​ന്‍റെ വാ​ക്കാ​ലു​ള്ള നി​ർ​ദ്ദ​ശം.

കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ ക​ള​ള​ക്ക​ട​ത്തു സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഫൈ​സ​ൽ ഫ​രീ​ദ് ദു​ബാ​യി​യി​ൽ ഓ​യി​ൽ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. സി​നി​മ​യി​ൽ പ​ണം മു​ട​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചും സി​നി​മാ​രം​ഗ​ത്തു​ള്ള ചി​ല​രോ​ട് അ​ന്വേ​ഷ​ണ ​ഉ​ദ്യോ​ഗ​സ്ഥ​ർ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്.

ഫൈ​സ​ലി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​ന്വേ​ഷ​ണം സി​നി​മാ​രം​ഗ​ത്തേ​ക്കും നീ​ളും. ഇ​തോ​ടെ ഫൈ​സ​ലു​മാ​യി ബ​ന്ധം​പു​ല​ർ​ത്തി​യി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ ​ആ​ശ​ങ്ക​യു​ടെ വൈ​റ​സ് ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.


Like it? Share with your friends!

399
Seira

0 Comments

Your email address will not be published. Required fields are marked *