264

ലോക്ക്ഡൗൺ മാറി രാജ്യം അൺലോക്ക് ഘട്ടത്തിലേക്ക് കടന്നുവെങ്കിലും വിപണി സജീവമായി വരുന്നതോയുള്ളു. ഉപഭോക്താക്കളെ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കടക്കാരെല്ലാം. അതിനിടെ ചില തന്ത്രങ്ങളുമായി ഹോട്ടൽ ഉടമകളും രംഗത്തെത്തിയിട്ടുണ്ട്. മുമ്പ് കൊറോണ ബജിയാണ് ഉപഭോക്താക്കളെ ‘വീഴ്ത്താൻ’ ഹോട്ടൽ അടുക്കളയിൽ ഉണ്ടാക്കിയതെങ്കിൽ ഇന്ന് ‘കൊവിഡ്’ കറിയും, ‘മാസ്‌ക്’ നാനുമാണ് എത്തിയിരിക്കുന്നത്.

ജോധ്പൂരിലെ ഹോട്ടലിലാണ് ഈ വിചിത്ര നാനും കറിയും വിളമ്പിയത്. ജോധ്പൂരിലെ വേദിക്ക് ഈറ്ററി എന്ന ഹോട്ടലിൽ പൊരിച്ച വെജിറ്റബിൾ ബോളുകൾക്ക് കൊറോണാ വൈറസിന്റെ രൂപമാണ്. നാനിന് സർജിക്കൽ മാസ്‌കിന്റെ രൂപമാണ്.

ഈ കൊറോണ കറിയിൽ ചില പച്ചിലകൾ ചേർത്തിട്ടുള്ളതിനാൽ കഴിക്കുന്നവർക്ക് കൂടുതൽ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും ലഭിക്കുമെന്ന് ഹോട്ടൽ ഉടമ യശ് സോലാങ്കി പറഞ്ഞു.


Like it? Share with your friends!

264
meera krishna

0 Comments

Your email address will not be published. Required fields are marked *