254

ഇന്ത്യൻ സൈന്യം യുദ്ധസന്നദ്ധരായ സാഹചര്യമായിരുന്നു ഗൽവാൻ സംഘർഷത്തിന് ശേഷം ഉരുത്തിരിഞത്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളിൽ വലിയ കുഴപ്പം കൂടാതെ കാര്യങ്ങൾ രമ്യമായി പരിഹരിച്ചു. കഴിഞ്ഞദിവസം ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കാര്യങ്ങൾ നേരിട്ട് വിശകലനം ചെയ്യുന്നതിനായ് അതിർത്തി സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ സൈനിക വിഭാഗങ്ങളിലൊന്നായ പാരാ കമാൻഡോയുടെ അകമ്പടിയോടെ നടത്തിയ, സന്ദർശനത്തിന്റെ ചിത്രങ്ങൾ ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. ഫോട്ടോകളിലെ സേനയുടെ കയ്യിലുള്ള ആയുധത്തിന്റെ പ്രത്യേകതയാണ് ഇത്രയധികം ശ്രദ്ധയാകർഷിക്കാൻ കാരണം. സൈന്യത്തിന്റെ കയ്യിലുള്ള ആയുധങ്ങളുടെ സവിശേഷതകൾ സാധാരണ പുറത്ത് വിടാറില്ല. എന്നാൽ പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തിൽ, അദ്ദേഹത്തിന് അടുത്തുനിൽക്കുന്ന പാരാ കമാൻഡോയുടെ കയ്യിലെ ഫിന്നിഷ് സ്നൈപ്പർ റൈഫിളാണ് ഇപ്പോൾ വൈറലാകുന്നത്. തൊട്ടടുത്തുള്ള സൈനികന്റെ അമേരിക്കൻ ബാലിസ്റ്റിക് ഹെൽമറ്റും വളരെ പ്രത്യേകതയുള്ളതാണ്. പൊതുവേ അതിർത്തിയിൽ ഇറ്റാലിയൻ അമേരിക്കൻ റൈഫിളുകളാണ് ഉപയോഗിക്കാറ്. എന്നാൽ ഫിന്നിഷ് സ്നൈപ്പർ പതിഞ്ഞിരുന്ന് ആക്രമണം നടത്താൻ സൈന്യത്തെ സഹായിക്കുന്നു. അമേരിക്കൻ നിർമിത എക്സ്ഫിൽ ഹൈക്കട്ട് ബാലിസ്റ്റിക് ഹെൽമെറ്റാകട്ടെ എകെ 47ൽ നിന്ന് വരെയുള്ള ബുള്ളറ്റിനെ പോലും പ്രതിരോധിക്കുന്നതാണ്. ഇത്തരം ഹെൽമെറ്റ് വലിയ അളവിൽ വാങ്ങാൻ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ ഹെൽമറ്റുകൾ തന്നെയാണ് ഇപ്പോൾ ചിത്രങ്ങളിൽ കാണുന്നതും. ഇന്ത്യയുമായ് ചൈനയുടെയും പാകിസ്ഥാന്റെയും പ്രശ്നങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ശക്തി വർദ്ധിപ്പിക്കാനാണ് സൈന്യത്തിന്റെ ശ്രമം. കൂടാതെ ഈ ചിത്രങ്ങളിലൂടെ രാജ്യത്തിന്റെ ആയുധരഹസ്യങ്ങൾ ചോരുന്നത് ശ്രദ്ധിക്കേണ്ടതുമാണ്.


Like it? Share with your friends!

254
Seira

0 Comments

Your email address will not be published. Required fields are marked *