282
29.6k shares, 282 points
kanakarajyam sagar

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – പ്രദീപ് എം.വി, മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ – പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ – അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ: ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ: സച്ചിൻ.സി, ശബ്ദ മിശ്രണം: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ.- പി.ശിവപ്രസാദ്, സ്റ്റിൽസ് – അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.




















Like it? Share with your friends!

282
29.6k shares, 282 points
Editor

0 Comments

Your email address will not be published. Required fields are marked *