245

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട ‘എന്തിനാടി പൂങ്കുയിലേ’ എന്ന നാടൻ പാട്ടു ബെനഡിക് ഷൈനിനും, അഖിൽ ജെ ചന്ദിനും ഒപ്പം ആലപിച്ചിരിക്കുന്നത് നായകൻ ജോജു ജോർജ് തന്നെയാണ്. ഇരട്ട പോലീസുകാരായെത്തുന്ന ജോജു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന ചിത്രം കൂടിയാണ് ഇരട്ട. 

മണികണ്ഠൻ പെരുമ്പടപ്പാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. സോങ് അറേഞ്ചിങ് ആൻഡ് പ്രൊഡ്യൂസിങ് നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയാണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്‍ണൻ ആണ്. 

 ‘എന്തിനാടി പൂങ്കുയിലേ’ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാർ ഇവരാണ്.
ബാക്കിങ് വോക്കൽ: നവീൻ നന്ദകുമാർ 
ബാസ്സ്: നേപ്പിയർ നവീൻ,റിതം – ശ്രുതിരാജ് ,സെഷൻ ക്രമീകരണം: ഡാനിയേൽ ജോസഫ് ആന്റണി, മനീത് മനോജ് ,മൈൻഡ് സ്കോർ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീൻ, വോക്കൽ ട്യൂൺ: ഡാനിയേൽ ജോസഫ് ആന്റണി
മിക്സിങ് ആൻഡ് മാസ്റ്ററിങ്: മിഥുൻ ആനന്ദ് ,ചീഫ് അസോസിയേറ്റ്: അഖിൽ ജെ ആനന്ദ് എന്നിവരാണ്. റെക്കോർഡിങ് സ്റ്റുഡിയോ 
മൈൻഡ്സ്കോർ മ്യൂസിക്, കൊച്ചി 
സൗണ്ട്ടൌൺ സ്റ്റുഡിയോ, ചെന്നൈ 
സപ്‌താ റെക്കോർഡ്‌സ്, കൊച്ചി.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ്‌ ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്‌സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ്‌ , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്.


Like it? Share with your friends!

245
Editor

0 Comments

Your email address will not be published. Required fields are marked *