79

നവംബർ 13 നു ഗോവയിൽ നടന്ന ട്രയാത്തലൺ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ നേട്ടവുമായി ആലപ്പുഴയുടെ സ്വന്തം അത്ലറ്റികോ ഡി ആലപ്പി സ്പോർട്സ് ക്ലബ്. ലോകത്താകമാനം ഉള്ള 1500 ഓളം കായിക താരങ്ങൾ മാറ്റുരച്ച അയൺമാൻ 70.3 മത്സരത്തിൽ ക്ലബ്ബിൽ നിന്നും 5 പേരും കുട്ടികൾക്കുവേണ്ടിയുള്ള അയൺ കിഡ് മത്സരത്തിൽ 2 കുട്ടികളും വിജയം കണ്ടു

70.3 അയൺമാൻ ചാമ്പ്യൻഷിപ്പിൽ ഇടവേളകളില്ലാതെ 1.9 കിലോമീറ്റെർ കടലിൽ നീന്തലും 90 കിലോമീറ്റർ സൈക്ലിങും 21.1കിലോമീറ്റെർ ഓട്ടവും 8.15 മണിക്കൂർ കൊണ്ട് പൂർത്തിയാക്കണം. കടലിൽ നീന്തുമ്പോൾ ജെല്ലി ഫിഷിന്റെ ആക്രമണവും സൈക്ലിങ്ങിൽ കയറ്റിറക്കമുള്ള റൂട്ടുകളും , ഉച്ച വെയിലിൽ ഉള്ള ഓട്ടം ഈ മത്സരത്തെ കാഠിന്യമുള്ളതാക്കും

ക്ലബ്ബിലെ താരങ്ങളായ എറണാകുളം കാക്കനാട് ബോധി വീട്ടിൽ താമസക്കാരനായ വിഷ്ണു അരവിന്ദ് (35),നീർക്കുന്നം കൃഷ്ണഗീമിൽ മുരളി കൃഷ്ണൻ(35), ആലപ്പുഴ പാലസ് വാർഡിലെ വൈകുണ്ഠത്തിൽ ഡോക്ടർ രൂപേഷ്(40) ,തത്തംപള്ളി മൈത്രിനഗർ ഭാവനയിൽ ദീപക് ദിനേശൻ (38), പുന്നമട നെടിയ പറമ്പിൽ ടോം എഫ് ജോസഫ് (35), എന്നിവരും കുട്ടികളുടെ വിഭാഗത്തിൽ ഡോക്ടർ രൂപേഷിന്റെ മക്കളുമായ സുരേഷ് , ആരുഷ് എന്നിവരാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചത്

കോവിഡ് ലോക്കഡൗണിനു ശേഷം ആദ്യമായിട്ടാണ് മുടങ്ങിക്കിടന്ന അയൺമാൻ 70.3 ചാമ്പ്യഷിപ് ഇന്ത്യയിൽ നടക്കുന്നത്. കേരളത്തിൽ ഇത്രയധികം താരങ്ങളെ ചാമ്പ്യൻഷിപ്പിൽ ഒരുമിച്ചു പങ്കെടുപ്പിക്കുന്ന ആദ്യ ടീമും ആയി ഇതോടെ അത്ലറ്റികോ ഡി ആലപ്പി ക്ലബ്

ആരോഗ്യ സംരക്ഷണത്തിന് പ്രാദാന്യം നൽകി 2019 രൂപം കൊണ്ട ക്ലബ് കഴിഞ്ഞ കുറച്ചു വർഷങ്ങൾകൊണ്ട് ഇവരുടെ പ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയിലെ തന്നെ പ്രശസ്തമായ എല്ലാ മാര്തോനുകളിലും ക്ലബ്ബിന്റെ സാന്നിദ്യം ഉറപ്പിക്കുന്നതിനോടൊപ്പം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് മാരത്തോൺ ആലപ്പുഴ ബീച്ചിൽ നടത്തി ഏഷ്യൻ റെക്കോഡും നേടി.

നിരവധി മലയാളം സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ച വിഷ്ണു അരവിന്ദ് ഷൂട്ടിംഗ് തുടങ്ങാരിക്കുന്ന ഉണ്ണിമുകുന്ദൻ നായകനാകുന്ന  ലിറ്റിൽ ബിഗ് ഫിലിംസ് നിർമിക്കുന്ന  ഗന്ധർവ്വൻ ജൂനിയർ സിനിമയുടെ സംവിധയകാൻ കൂടി ആണ്. നിരവധി മലയാളം സിനിമകളിൽ അഭിനയിച്ച മുരളി കൃഷ്ണൻ അസിറ്റന്റ് ഡയറക്ടറും കൂടി ആണ് . ഡോക്ടർ  രൂപേഷും, ദീപക് ദിനേശനും മലേഷ്യയിലെ ബിൻറ്റാനിൽ നടന്ന ട്രയാത്ലൺ ചാമ്പിഷിപ്പിൽ മുൻപ് പങ്കെടുത്തു വിജയിച്ചവരാണ്, ഡോക്ടർ രൂപേഷ് ഈ വര്ഷം എസ്റ്റോണിയയിൽ നടന്ന 140.6 മൈൽ ട്രയാത്ലൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു അയൺമാൻ പട്ടവും നേടിയിടിയുണ്ട് ഇദ്ദേഹം മലബാർ ഡെന്റൽ കോളേജിൽ ചീഫ് ഡെന്റൽ സർജൻ ആണ്. ദീപക് ദിനേശൻ ഭാവന ട്രേഡിങ്ങ് കമ്പനി എന്ന പേരിൽ ബിസിനസ് ചെയ്യുന്ന യുവ സംരഭനാണ്. ടോം എഫ് ജോസഫ് സംരംഭകനും ഇവർ മലയാളം സിനിമ മേഖലയിലെ തന്നെ ആദ്യത്തെ ട്രയാത്ലൺ താരങ്ങളാണ് . കുട്ടികളുടെ അയൺ കിഡ് വിഭാഗത്തിൽ ഓട്ട മല്സരമാണുള്ളത് ഇതിൽ വിജയികളായ സുരേഷ് ആർ റാവു (13) എട്ടാം ക്ലാസ് വിദ്യാർത്ഥിയും ആരുഷ് ആർ റാവു (11) ആറാം ക്‌ളാസ് വിദ്യാർത്ഥിയുമാണ് ഇരുവരും ഡോക്ടർ രൂപേഷിന്റ മക്കളാണ്.


Like it? Share with your friends!

79
Editor

0 Comments

Your email address will not be published. Required fields are marked *