220

ചിത്രം മാർച്ച് 31ന് തിയേറ്ററുകളിൽ….

സുമേഷ് ചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോൻ സംവിധാനം നിർവ്വഹിച്ച ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.മലയാളത്തിൻ്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ചന്ദുനാഥ്, അനു മോഹൻ, അനുശ്രീ, അനു സിതാര, അദിതി ബാലൻ, സ്വാസിക, ശ്രുതി രാമചന്ദ്രൻ, അപർണ ദാസ്, ലിയോണ ലിഷോയ്, രമ്യ നമ്പീശൻ, പ്രിയങ്ക നായർ, അദിതി രവി എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ക്ലീൻ യു സർട്ടിഫിക്കറ്റോടെ മാർച്ച് 31ന് തിയറ്ററുകളിലെത്തുന്ന ചിത്രം ‘ടു ക്രീയേറ്റീവ് മൈൻഡ്സ്’ന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടുവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണന്റെതാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ.

ലോക്ക്ഡൗണിന് ശേഷം ഓരോ വീടും ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ‘ജവാനും മുല്ലപ്പൂവും’ ഒരുക്കിയിരിക്കുന്നത്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്ന ചിത്രത്തിൽ രാഹുൽ മാധവ്, ബേബി സാധിക മേനോൻ,ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫോർ മ്യൂസിക്കിൻ്റെ സംഗീത സംവിധാനത്തിൽ ബി.കെ ഹരിനാരായണൻ രചിച്ച രണ്ട് ഗാനങ്ങളും മത്തായി സുനിലിൻ്റനാടൻ പാട്ടും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ‘മുറ്റത്തെ മുല്ലത്തെെ” എന്ന ഗാനം കെ.എസ് ചിത്രയും, ‘ഒന്ന് തൊട്ടേ’ എന്ന ഗാനം വിജയ് യേശുദാസുമാണ് ആലപിച്ചിരിക്കുന്നത്. ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി (സീബ്രാ ക്രോസിങ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, പി.ആർ.ഒ: പി.ശിവപ്രസാദ്, സുനിത സുനിൽ, ഡിസൈൻസ്: മനു മൈക്കൾ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ


Like it? Share with your friends!

220
Editor

0 Comments

Your email address will not be published. Required fields are marked *