എന്നും വിസ്മയ ദൃശ്യ വിരുന്നുകൾ ഒരുക്കുന്ന ജോഷി എന്ന സംവിധായകന്റെ പുതിയ ചിത്രമായ ആന്റെണി യുടെ പൂജയും ലോഞ്ചിംഗും
കൊച്ചിയിൽ നടന്നു.
ഏപ്രിൽ പതിന്നാല് വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും അരങ്ങേറിയത്.
ചലച്ചിത്ര രംഗത്തെ പ്രമുഖരായ നിരവധിപ്പേരുടേയും, സാമൂഹ്യ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ഈ ചടങ്ങുകൾ അരങ്ങേറിയത്.
ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ,
ജിനു ജോസ്, ഏ.കെ.സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ് ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു.
കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു.
ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്.. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.
ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ജോജു ജോർജും, കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് , വിജയരാഘവൻ, ജിനു ജോസ്.. നൈലാ ഉഷ h തുടങ്ങിയവരും നിരവധി പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രാജേഷ് വർമ്മയുടേതാണ് തിരക്കഥ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – രണദിവെ,
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും – ഡിസൈൻ – പ്രവീൺവർമ്മ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വർഗീസ് ജോർജ് . കോ- പ്രൊഡ്യൂസേർസ് -ഷിജോ ജോസഫ്. ഗോകുൽവർമ്മ, കൃഷ്ണന രാജ് രാജൻ,
പ്രൊഡക്ഷൻ കൺടോളർ – ദീപക് പരമേശ്വരൻ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ആർ.ജെ. ഷാൻ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ. സിബി ജോസ് ചാലിശ്ശേരി.
അപ്പ. പാത്തു, പാപ്പു പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അനൂപ് ചാക്കോ





0 Comments