പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പനിൽ പ്രേക്ഷകർക്ക് വിജയ പ്രതീക്ഷ ഏറെയാണ്. ഫയർ ബ്രാൻഡ് സുരേഷ്ഗോപിയും മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒരുമിക്കുമ്പോൾ ഒരു സൂപർഹിറ്റിൽ കുറഞ്ഞതൊന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതുമില്ല.

ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൻറ്റെ ഡബ്ബിംങ് പൂർത്തിയായ വാർത്ത കഴിഞ്ഞ ദിവസം സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു.
ഇപ്പോൾ ചിത്രത്തിൻറ്റെ പുതിയ അപ്ഡേറ്റുകൾ അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. അതിലേറ്റവും ശ്രദ്ധേയം, ചിത്രത്തിൻറ്റെ നിർമ്മാണത്തിൽ ശ്രീ ഗോകുലം മൂവിസ് കൂടി പങ്കാളികളാവുന്നു എന്നതാണ്.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന “പാപ്പൻ” ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ്. ഈ ചിത്രം, ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിർമ്മാണം – വി.സി. പ്രവീൺ, ബൈജു ഗോപാലൻ,സുജിത് ജെ നായർ, ഷാജി.
ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷി,എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ , ആർട്ട് നിമേഷ് എം താനൂർ .മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ പാപ്പൻ സെൻസറിങ്ങിനുളള ഒരുക്കത്തിലാണ്. സെൻസർ പൂർത്തിയായ ഉടനെ ചിത്രത്തിൻറ്റ റിലീസ് തീയ്യതി പ്രഖ്യാപിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്ന് പാപ്പൻ ഉടൻ തീയ്യറ്ററുകളിൽ എത്തിക്കും.
0 Comments