258
27.2k shares, 258 points

പിറന്നാൾ ദിനത്തിൽ കല്യാണിയുടെ പുതിയ പോസ്റ്റർ: ശേഷം മൈക്കിൽ ഫാത്തിമ ഉടൻ നിങ്ങളിലേക്കെന്ന് താരം

കല്യാണി പ്രിയദർശൻ നായികയാകുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ കല്യാണിയുടെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. ഫാത്തിമ മൈക്കിന് മുന്നിൽ അന്നൗൺസറായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാണ്. സച്ച്‌ എ കൂൾ പോസ്റ്റർ എന്ന അടിക്കുറിപ്പോടുകൂടി കല്യാണി പോസ്റ്ററും ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ശേഷം മൈക്കിൽ ഫാത്തിമയുടെ ഡബ്ബിങ്ങിലാണ് താനെന്നും ചിത്രം നിങ്ങളിലേക്ക് ഉടൻ എത്തുമെന്നും അറിയിച്ചു. ഫുട്ബാൾ മത്സരത്തെ ഏറെ സ്നേഹിക്കുന്ന മലബാർ മണ്ണിലെ ഒരു വനിതാ അനൗൺസർ ആയി കല്യാണി പ്രിയദർശൻ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു.സി.കുമാറാണ്.

മലബാറിലും കൊച്ചിയിലും പരിസരപ്രദേശത്തുമായി ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനവുമായി പ്രേക്ഷക പ്രശംസ നേടുമെന്നുറപ്പാണ്. ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്.

സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി,പ്രിയാ ശ്രീജിത്ത് ,ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രഞ്ജിത് നായർ, എഡിറ്റർ -കിരൺ ദാസ്, ആർട്ട് -നിമേഷ് താനൂർ,കോസ്റ്റ്യൂം -ധന്യാ ബാലകൃഷ്ണൻ, മേക്ക് അപ്പ് -റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് -സുകു ദാമോദർ, പബ്ലിസിറ്റി -യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ -റിച്ചാർഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസർ -ഐശ്വര്യ സുരേഷ്, പി ആർ ഓ -പ്രതീഷ് ശേഖർ.


Like it? Share with your friends!

258
27.2k shares, 258 points

0 Comments

Your email address will not be published. Required fields are marked *