265

ക​ണ്ണൂ​ര്‍: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏ​ച്ചൂ​ർ മാവിലച്ചാൽ വയലിൽ യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. നിർമാണ തൊഴിലാളിയായ ഏ​ച്ചൂ​ര്‍ മാ​വി​ല​ച്ചാ​ല്‍ സ്വ​ദേ​ശി കെ ഫി​നോ​ജ് (43)കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അയൽവാസിയായ മാ​വി​ല​ച്ചാ​ൽ സ്വ​ദേ​ശി സ​ന്തോ​ഷാണ്(46) പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ 22നാ​ണ് ഏ​ച്ചൂ​ര്‍ മു​ച്ചി​ലോ​ട്ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ വ​യ​ലി​ല്‍ ഫി​നോ​ജി​നെ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ഫി​നോ​ജി​ന്‍റെ കൈ​യി​ൽ നി​ന്ന് ല​ഭി​ച്ച തല മു​ടിയാണ് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രതിയെ കണ്ടെത്താൻ പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​യ​ത്.

കൃ​ഷി​യും ചി​ട്ടി​യും ന​ട​ത്തു​ന്ന ഇ​രു​പ​തം​ഗ ഏ​ച്ചൂ​ര്‍ എ​സ്പി ടീ​മി​ലെ ഒ​രം​ഗ​മാ​ണ് ഫി​നോ​ജ് എ​ന്നു പ​റ​യു​ന്നു. കൃ​ഷി പ്ര​വൃ​ത്തി ക​ഴി​ഞ്ഞു മ​റ്റും വി​ശ്ര​മി​ക്കാ​നാ​യി ഈ ​ഇ​രു​പ​തം​ഗ സം​ഘം ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വ​യ​ലി​ല്‍ ഒ​രു ഷെ​ഡും നി​ര്‍​മി​ച്ചി​രു​ന്നു. ഷെ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​ദ്യ​പാ​ന​വും ബ​ഹ​ള​വും സ​മീ​പ​വാ​സി​ക​ൾ​ക്ക് പ്ര​ശ്നം സൃ​ഷ്ടി​ച്ച​താ​യി പ​റ​യു​ന്നു. ഇ​ത് പൊ​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യക്തിപരമായ പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യിട്ടുണ്ട്.. 21 ന് ​പ​ക​ൽ ഫി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷെ​ഡ് പു​ന​ർ​നി​ർ​മി​ച്ച​ത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നു പറയുന്നു. ഹൃദയാഘാതത്താൽ ഫിനോജ് കു​ഴ​ഞ്ഞു വീ​ണ​താ​യി​രി​ക്കാം എ​ന്നാ​ണ് ആ​ദ്യം നാട്ടുകാരിൽ പ​ല​രും ക​രു​തി​യ​ത്. മു​റി​വോ, മ​ർ​ദ​ന​മേ​റ്റ ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്വാ​ഭാ​വി​ക മ​ര​ണ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ. ​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ശ​രീ​ര​ത്തി​ല്‍ ക​ഴു​ത്തു ഞെ​രി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​മു​ള്ള​താ​യി വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ക​ഴു​ത്തി​ന​ക​ത്ത് ഉ​ണ്ടാ​യ ക്ഷ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ കോ​ട​തി​യി​ൽ നി​ന്നും കേ​സ് മാ​റ്റി 302 വ​കു​പ്പ് ചേ​ർ​ത്ത് ത​ല​ശേ​രി ജെ​സി എം ​കോ​ട​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കേ​സ് മാ​റ്റി​യി​രു​ന്നു. പ്രതിയെ കഴിഞ്ഞ ദിവസം മുതൽ പോലീസ് വലയിലാക്കിയിരുന്നു.


Like it? Share with your friends!

265
meera krishna

0 Comments

Your email address will not be published. Required fields are marked *