210

സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ദക്ഷിണ കർണാടകയിലെ ആദ്യ റെയിൽവേ മ്യൂസിയം. ഹൂബ്ലിയിൽ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിയം രാജ്യത്തെ റെയിൽവേ ശൃഘലയുടെ പൈതൃകത്തെ പൂർണതോതിൽ വിളിച്ചോതുന്നതാണ്. ഈ മാസം അഞ്ച് മുതലാണ് സന്ദർശകർക്കായി തുറന്നു കൊടുക്കപ്പെടുന്നത്. തെക്കു പടിഞ്ഞാറൻ റെയിൽവേ ശൃംഖലയിൽ മൈസൂരു റെയിൽ മ്യൂസിയം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണെന്നും 2020 ജൂലൈ 31-നാണ് മ്യൂസിയം കമ്മീഷൻ ചെയ്തതെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

അഞ്ചു മുതൽ 12 വയസുവരെയുള്ളവർക്ക് 10 രൂപയും 12 വയസിന് മുകളിലുള്ളവർക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

15 മിനിട്ടാണ് സന്ദർശന സമയം. പ്രത്യേക തിയേറ്റർ കോച്ചിൽ 12 മണി മുതൽ അഞ്ച് മണിവരെ ഓരോ മണിക്കൂറിലും പ്രദർശനമുണ്ടായിരിക്കുന്നതാണ്. പത്ത് പേർ ഉൾപ്പെടുന്ന സംഘത്തിലുള്ളവർക്ക് ഒരാൾക്ക് പത്ത് രൂപ നിരക്കായിരിക്കും ഈടാക്കുന്നത്.

റോളിങ് സ്റ്റോക്കുകൾ, മാലപ്രഭ, ഘടപ്രഭ എന്നിങ്ങനെയുള്ള കോട്ടേജുകൾ, കഫേറ്റീരിയ, മെമ്മോറാബിലിയ ഷോപ്പ്, ടിക്കറ്റ് പ്രിന്റിങ് യന്ത്രം, മാതൃകാ തീവണ്ടി, കുട്ടികൾക്കായുള്ള ആക്റ്റിവിറ്റി റൂം എന്നിവയും കളിപ്പാട്ട തീവണ്ടിയും ഉൾപ്പെടുന്നതാണ് മ്യൂസിയത്തിലെ കാഴ്ചകൾ.Like it? Share with your friends!

210
meera krishna

0 Comments

Your email address will not be published. Required fields are marked *