143

കാര്‍ത്തിയെ നായകനാക്കി പിഎസ് മിത്രന്‍ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ദീപാവലി റിലീസായി ഒക്ടോബർ 28ന് പ്രദര്‍ശനത്തിനെത്തും.റാഷി ഖന്ന, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി പ്രകാശാണ്. കാര്‍ത്തി ആലപിച്ച സിനിമയിലെ ഒരു ഗാനം വൈകാതെ പുറത്തുവരുമെന്ന് ജി.വി പ്രകാശ് അറിയിച്ചു. ‘യെരുമയിലേരി’ എന്ന് പേരിട്ടിരിക്കുന്ന ഒരു തനി ഗ്രാമീണ നാടോടി ഗാനമാണ് കാർത്തി പാടിയിരിക്കുന്നത്.

റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ‘സര്‍ദാര്‍’ നിര്‍മ്മിക്കുന്നത്. ഫോർച്യൂൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കിലുള്ള ചിത്രമായിരിക്കും ഇത്. പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്ന ടീസറാണ് ഇതിനോടകം സർദാർ ടീം പുറത്തിറക്കിയിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആറ് മില്യൺ പേരാണ് ടീസർ യൂട്യൂബിൽ കണ്ടത്.

ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്ത ​ഗെറ്റപ്പുകളിൽ എത്തുന്ന കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്ന് അണിയറ പ്രവർത്തകർഅറിയിച്ചു. കാർത്തിയെ കൂടാതെ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ദിലീപ് സബ്ബരായനാണ് സാഹസികമായ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഷോബി പോൾ രാജ് ആണ് നൃത്തസംവിധാനം. കേരള പി.ആർ.ഒ: പി.ശിവപ്രസാദ്


Like it? Share with your friends!

143
Editor

0 Comments

Your email address will not be published. Required fields are marked *