226

ജിയോ ബേബി ഒരുക്കുന്ന കാതൽ സെറ്റിലെ ചിത്രം പങ്കുവച്ച് മമ്മൂട്ടി “ദി മാൻ ഓൺ ദി മൂവ്” 🔥

The Man on the Move ! 🔥 Exclusive still of @mammukka from the sets of @KaathalTheCore @MKampanyOffl @DQsWayfarerFilm #Mammootty #Jyotika #JeoBaby #KaathalTheCore

സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതൽ ദി കോർ. ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെറ്റിലെ മമ്മൂട്ടി പങ്കു വച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരിടവേളക്ക് ശേഷം ചിത്രത്തിന്റെ അപ്ഡേറ്റ് ലഭിച്ച സന്തോഷത്തിലാണ് ആരാധകർ. ചിത്രീകരണം പൂർത്തിയാക്കിയ കാതലിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു തന്നെ ചിത്രത്തിന്റെ ശക്തമായ പ്രമേയത്തെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സൂര്യ ട്വീറ്റ് ചെയ്തിരുന്നു.

മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകൻ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്. റോഷാക്കും നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ കാതലും കണ്ണൂർ സ്‌ക്വാഡും ചിത്രീകരണം പൂർത്തിയായി റിലീസിനായൊരുങ്ങുകയാണ്.

കാതലിന്റെ അണിയറപ്രവർത്തകർ ഇവരാണ്. എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.: പ്രതീഷ് ശേഖർ.


Like it? Share with your friends!

226
Editor

0 Comments

Your email address will not be published. Required fields are marked *