കാവ്യയ്ക്ക് തന്റെ ശബ്ദം നല്‍കിയത് തനിക്ക് തന്നെ പാരയായിരിയ്ക്കുകയാണ്,കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത് എന്നാണ് വിമര്‍ശനങ്ങള്‍ പറയുന്നത് ;താൻ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജ രവി
പണ്ടുകാലത്തു സിനിമയുടെ പിന്നാമ്പുറത്തുള്ളവരെ ആർക്കും തന്നെ വല്യ പരിജയം ഉണ്ടാവാറില്ല . പ്രമുഖ സംവിധായകരെ പോലും പലര്‍ക്കും അക്കാലങ്ങളില്‍ അറയില്ലായിരുന്നു. എന്നാല്‍ ഇപ്പോൾ അങ്ങനെയല്ല, സിനിമയുടെ പിന്നാമ്പുറത്തുള്ളവരെയും അംഗീകരിക്കുന്നുണ്ട് പ്രേക്ഷകന്‍.
എഴുത്തുകാരെയും ക്യാമറമാനേയും എഡിറ്ററെയും സൗണ്ട് ട്രാക്കറെയും എന്നു തുടങ്ങി എല്ലാവരെയും അംഗീകരിക്കുന്നവരാണ് ഇന്നത്തെ ആരാധകര്‍. ഇപ്പോൾ മലയാള സിനിമ നടിമാർക്ക് ശബ്ദം നല്‍കി സുപരിചിതയായ ശ്രീജ രവിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം മുതല്‍ മകള്‍ രവീണ നയന്‍താരയുടെ ശബ്‌ദം നൽകാൻ തുടങ്ങി .എന്നാൽ പണ്ടുകാലത്തു ശബ്ദം നല്‍കിയ നായികമാര്‍ പുരസ്‌കാരം വാങ്ങുമ്പോഴും അവര്‍ നമ്മുടെ പേര് പരമാര്‍ശിക്കില്ല. അപ്പോൾ ചില സംവിധായകര്‍ പറയും, അങ്ങനെ പറഞ്ഞാല്‍ അവരുടെ വാല്യു കുറയുമെന്നു .

മകള്‍ രവീണ ഇപ്പോൾ ഡബ്ബിങിന് ഒപ്പം അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. താനും കുറച്ചു സിനിമകൾ ചെയ്തിട്ടുണ്ട് .എന്നാല്‍ അഭിനയിക്കുന്ന സമയത്തു മറ്റൊരു വെല്ലുവിളിയുണ്ട്. കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് കൊണ്ട് തനിക്ക് അതൊരു പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന ചെറിയ വേഷം ചെയ്തിരുന്നു.

ആ റോളിന് ശബ്ദം നല്‍കിയതും ഞാനാണ്. അതിന് തനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് .
ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ,കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍ ഉയർന്നത് .

പുതിയ സിനിമയിൽ അവസരം വന്നപ്പോള്‍ ഡബ്ബിങിന് വേറെ ആളെവെയ്ക്കും എന്ന് സംവിധാകൻ പറഞ്ഞു. എന്റെ റോളിന് ശബ്ദം നല്‍കാന്‍ എന്നെ തന്നെ അനുവദിക്കണം ,എന്തെങ്കിലും ചെയ്ത് ഞാന്‍ ശബ്ദം മാറ്റാം എന്ന് അപേക്ഷിക്കുകയായിരുന്നു എന്നും ശ്രീജ രവി ഒരു അഭിമുഖത്തിൽ പറഞ്ഞു
0 Comments