211

കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി.
നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് നീട്ടിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.

സർക്കാറിനെതിരായ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കൂടുതൽ ആളുകൾ സമരങ്ങളിൽ പങ്കെടുക്കുന്നതും ലാത്തി ചാർജ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങൾ മാറിയ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടത്. മറ്റ് ഇടക്കാല ഉത്തരവുകളുടെ കാലാവധിയും ഹൈക്കോടതി നീട്ടിയിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെയാണ് നീട്ടിയത്. വിവിധ കീഴ്ക്കോടതികളുടെയും ട്രിബ്യൂണലുകളുടെയും ഇടക്കാല ഉത്തരവുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.


Like it? Share with your friends!

211
meera krishna

0 Comments

Your email address will not be published. Required fields are marked *