234

ആലപ്പുഴ; കോവിഡ് കാലവും ലോക്ക്ഡൗണും ഒക്കെ നിലവില്‍ വന്നതോടെ പ്രവാസികള്‍ വലിയ പ്രതിസന്ധിയിലായിരുന്നു. നിശ്ചയിച്ച് വെച്ച പല വിവാഹങ്ങളും മുടങ്ങി. ചില വിവാഹങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം നടക്കുകയും ചെയ്തു. ഇപ്പോള്‍ വളരെ വ്യത്യസ്തമായ ഒരു വിവാഹം നടന്നിരിക്കുകയാണ്. വരന്‍ അങ്ങ് സൗദിയിലും വധു കേരളത്തിലും. കടലുകള്‍ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് അവര്‍ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചു.

ചങ്ങനാശേരിയില്‍ ഇന്നലെ നടക്കേണ്ട ആസിഫ് നാസറിന്റെയും ആമിനയുടെയും നിക്കാഹാണ് വധുവിന്റെ അസാന്നിധ്യത്തില്‍ നടന്നത്. ദമാമിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് ആസിഫ് നാസര്‍. ഇടപ്പള്ളിയിലെ സ്വകാര്യ കമ്പനിയിലാണ് ആമിനയുടെ ജോലി. ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനവും ലോക്ക്ഡൗണുമൊക്കെ കാരണം ആസിഫ് നാസറിന് കേരളത്തില്‍ എത്താന്‍ സാധിച്ചില്ല.

ആമിന സൗദിയിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. വരനും വധുവിന്റെ പിതാവും സൗദിയില്‍ ഉള്ളതിനാല്‍ അവിടെ വെച്ച് ഇന്നലെ നിക്കാഗ് നടത്തി. എല്ലാത്തിനും സാക്ഷിയായി ഓണ്‍ലൈനില്‍ വധുവും ഉണ്ടായിരുന്നു. അടുത്ത ദിവസം ആമിനയും കുടുംബവും സൗദിയിലേക്ക് പോകും.

നിക്കാഹില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. നീര്‍ക്കുന്നം മൂലശേരിയില്‍ സെയ്താലി നാസറിന്റെ മകന്‍ ആസിഫ് നാസറിന്റെ നിക്കാഹാണ് റിയാദിലെ ഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് നടന്നത്. ചങ്ങനാശേരി പെരുന്ന വാലുപറമ്പില്‍ വീട്ടില്‍ അബ്ദുല്‍ സമദിന്റെ മകളായ ആമിന എംബിഎ ബിരുദധാരിയാണ്. വരനും കുടുംബവും സൗദി അറേബ്യയില്‍ അല്‍ക്കോബാറിലാണ് താമസം.Like it? Share with your friends!

234
Seira

0 Comments

Your email address will not be published. Required fields are marked *