258

മലയാള സിനിമയുടെ സുവർണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എൺപതുകളിൽ തുടങ്ങി, ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷൻ കമ്പനിയാണ് സിയാദ് കോക്കർ സാരഥ്യം വഹിച്ച കൊക്കേഴ്സ് ഫിലിംസ്. “കൂടും തേടി”യിൽ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവർക്ക് സമാധാനം, പട്ടണപ്രവേശം, മഴവിൽക്കാവടി, ഒരു മറവത്തൂർ കനവ്, സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ തുടങ്ങി മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത നിരവധി ചിത്രങ്ങൾ സമ്മാനിച്ച കോക്കേഴ്സ്; 2022ൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകവേഷത്തിലെത്തിയ ‘കുറി’യിലൂടെ നവയുഗ മലയാള സിനിമാ രംഗത്തെ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പുക്കുകയായിരുന്നു.

നിർമ്മാണ രംഗത്തും, ഡിസ്ട്രിബൂഷൻ മേഖലയിലും തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനായി മുഖം മിനുക്കിയ കോക്കേഴ്സ്, “കോക്കേഴ്സ് മീഡിയ എന്റർടെൻമെന്റ്സ്” എന്ന പുതിയ നാമത്തിൽ സിയാദ് കോക്കറിൻ്റെ മകളായ ഷെർമ്മീൻ സിയാദിൻ്റെ നേതൃത്വത്തിൽ വേറിട്ട രൂപത്തിലും ഭാവത്തിലുമാണ് പുതിയ കാലത്തിന്റെ ചരിത്രമെഴുതാൻ കൊക്കേഴ്സ് എന്ന ബ്രാൻഡ് തയ്യാറെടുക്കുന്നത്. വമ്പൻ താരനിരയിൽ ഒരുക്കുന്ന ചിത്രമടക്കം; മൂന്നിൽ കൂടുതൽ ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിർമ്മാണവും, സ്വന്തം ചിത്രങ്ങളോടൊപ്പം, വലിയ ചില വമ്പൻ പടങ്ങളുടെ വിതരണവും ചെയ്തു കൊണ്ടായിരിക്കും കോക്കേഴ്സ് 2023ൽ മലയാളികൾക്ക് വിരുന്നൊരുക്കുക!

38 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യത്തിൻ്റെ പിൻബലത്തിൽ; സിനിമാ നിർമ്മാണം മാത്രമായി ചുരുങ്ങാതെ സിനിമ ഡിസ്ട്രിബ്യൂഷൻ, സിനിമാ മാർക്കറ്റിംങ്ങ്, പ്രൊഡക്ഷൻ കൺസൾട്ടേഷൻ & സെയിൽസ് തുടങ്ങി മലയാള സിനിമയ്ക്ക് സഹായകരമാകുന്ന പല പുതിയ തലങ്ങളിലേക്കും കോക്കേഴ്‌സിൻ്റെ പുതുതലമുറ ഊന്നൽ നൽകുന്നുണ്ട്. അതിനായി ഏറെ പ്രാഗൽഭ്യമുള്ളൊരു ടീം തന്നെ ഇതിനോടകം കോക്കേഴ്സിൻ്റെ കീഴിൽ സജ്ജമായി കഴിഞ്ഞു. സിനിമയുടെ വിതരണത്തിനോ, പരസ്യത്തിനോ, കച്ചവടത്തിനോ, നിർമ്മാണ സംബന്ധമായ വിദഗ്ദ്ധോപദേശത്തിനോ, തുടങ്ങി.. സിനിമാ സംബന്ധമായ പല സഹായങ്ങൾക്കും ‘www.kokers.in’ എന്ന വെബ്സൈറ്റിലൂടെ കോക്കേഴ്സിനെ ബന്ധപ്പെടാവുന്നതാണ്.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്


Like it? Share with your friends!

258
Editor

0 Comments

Your email address will not be published. Required fields are marked *