249

നിഗൂഢതകൾ കൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കിയ ടീസറിന് ശേഷം മലയാളത്തിലെ മിസ്റ്ററി ത്രില്ലെർ ചിത്രം കുമാരിയുടെ മോഷൻ പോസ്റ്റർ റിലീസായി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ സുപ്രിയാ മേനോൻ അവതരിപ്പിക്കുന്ന കുമാരിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിർമൽ സഹദേവാണ്. ഒക്ടോബർ 28 നാണ് കുമാരി റിലീസാകുന്നത്. രണത്തിനു ശേഷം നിർമൽ സംവിധാനം ചെയ്യുന്ന കുമാരിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫസൽ ഹമീദിനോടൊപ്പം നിർമൽ സഹദേവുമാണ്. ഇല്ലിമലക്കാട്ടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന നായിക കുമാരിയുടെ കഥാപാത്രം ഐശ്വര്യാ ലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ,സുരഭി ലക്ഷ്‌മി, തൻവി റാം, രാഹുൽ മാധവ് ,ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പദ്മനാഭൻ, സ്വാസിക എന്നിവർ അഭിനയിക്കുന്നത്.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാന്നറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്ക്‌അപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, ഡിസൈൻ ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത് , പി ആർ ഓ: എ.എസ്.ദിനേശ്, പ്രതീഷ് ശേഖർ.


Like it? Share with your friends!

249
Editor

0 Comments

Your email address will not be published. Required fields are marked *