പ്രശസ്ത അഭിനേതാവ് കലാഭവൻ മണിയുടെ പേരിൽ സംഘടിപ്പിച്ച ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം കുറിപ്പിലെ ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോക്ക് ലഭിച്ചു . കഴിഞ്ഞ ദിവസം കൊച്ചി അമ്മ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവ് ഗുരു സോമസുന്ദരമാണ് ഷൈൻ ടോം ചാക്കോക്ക് അവാർഡ് നൽകിയത് . വെഫറെർ ഫിലിംസിന്റെയും എം സ്റ്റാർ ഇന്റെർറ്റൈൻമെന്റിന്റെയും ബാന്നറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. പ്രേക്ഷകർക്കിടയിലും ഭാസി പിള്ളയുടെ അഭിനയം കാഴ്ചവച്ച ഷൈനിനു ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. താൻ ഇഷ്ടപെടുന്ന കഥാപാത്രങ്ങളിൽ ഒന്നായ ഭാസി പിള്ളയായുള്ള അഭിനയത്തിന് ലഭിച്ച ഈ അവാർഡിന് പ്രേക്ഷകർക്ക് അദ്ദേഹം നന്ദി അറിയിച്ചു

0 Comments