ഒരു ഇടവേളക്ക് ശേഷം ലക്ഷണ എന്ന പേരിൽ സിനിമ മേഖലയിൽ പ്രശസ്തയായ കൃഷ്ണ സജിത്ത് തിരിച്ചു വരുന്നു .
ബാലേട്ടനിലൂടെ ലാലേട്ടന്റെ സഹോദരി ആയി അഭിനയിച്ചു ശ്രദ്ധ നേടിയ ലക്ഷണ 2005 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം അച്ചുവിന്റെ ‘അമ്മ സിനിമയിലും അഭിനയിച്ചിരുന്നു.
വേനൽ മരം ആണ് നായികയായി ചെയ്ത ആദ്യ മലയാളം സിനിമ. പിന്നെ ചെമ്പട, ഷാജി കൈലാസ് സംവിധാനം ചെയ്ത സൗണ്ട് ഓഫ് ബൂട്ട് തുടങ്ങി ചിത്രങ്ങൾ ചെയ്തു.
മോളിവുഡിൽ സജീവമായി നിൽക്കുന്ന സമയത്തു തന്നെ ലക്ഷണക്ക് അന്യ ഭാഷാ ചിത്രങ്ങളിലും പ്രധാനപ്പെട്ട അവസരങ്ങൾ ലഭിച്ചു.
പ്രശസ്ത വിജയ് ചിത്രം 2005 ൽ പുറത്തിറങ്ങിയ ശിവകാശിയിൽ വിജയുടെ സഹോദരിയായി അഭിനയിച്ചു ശ്രദ്ധ നേടി. തെലുങ്കിലെ ഏക് പോലീസ്,
,എസ് ജെ സൂര്യയുടെ തിരുമകൻ , വിഘ്‌നനെഷിന്റെ ഈസ എന്നി സിനിമകളിൽ നായികയായും തിളങ്ങിയ ലക്ഷണ അവസാനം അഭിനയിച്ചതു 2008 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പരുന്തു ആണ് . സിനിമക്കൊപ്പം ടെലിവിഷൻ രംഗത്തും സജീവം ആയിരുന്ന ലക്ഷണ ഇപ്പോൾ സ്വന്തം പേരായ Krishna Sajith എന്ന പേരിൽ തിരിച്ചു വരാൻ ആണ് ഇഷ്ടപ്പെടുന്നത്… ഡാൻസിൽ ശ്രദ്ധ ചെലുത്തി ഇരിക്കുന്ന കൃഷണ സജിത്തിന് ഇപ്പോൾ കൂടുതൽ സജീവമാകാൻ തുടങ്ങിയിരിക്കുന്നു.
തിരുവന്തപുരം സ്വാദേശിയായ കൃഷണ സജിത്ത് നിയമ പഠനത്തിനുശേഷം ഹൈകോടതിയിൽ അഡ്വക്കേറ്റ്ആയി എൻറോൾ ചെയ്തു
2010 ൽ വിവാഹിതയായതിനു ശേഷം ഭർത്താവു ഡോക്ടറും ബിസിനസ്സ്മാനുമായ സജിത്ത് പിള്ളയ്ക്കും മക്കൾക്കും ഒപ്പം ഖത്തറിൽ ആണ് താമസം .
ഇപ്പോൾ ഖത്തറിൽ ലക്ഷണ Swasthi Academy For Excellence എന്ന പേരിൽ ഡാൻസ് & മ്യൂസിക് സ്കൂൾ നടത്തിവരുന്നു…
ലക്ഷണ / കൃഷ്ണ സജിത്ത് വീണ്ടും സജീവമാകുന്നു…

0 Comments