ബറോസ് സിനിമയുടെ ചിത്രികരണ വേളയിൽ സിനിമയിലെ കണ്സപ്റ്റ് ആര്ടിസ്റ് സേതു ശിവാനന്ദൻ നടന വിസ്മയം ലാലേട്ടനെ പറ്റി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച രസകരമായ അനുഭവം

FACEBOOK POST
ലാലേട്ടൻ പൊളിയാണ്…
Barroz 3D pre വർക്കിന്റെ ഇടവേളയിൽ.. ഞാൻ ലാലേട്ടന്റെ അടുത്ത് sketch submit ചെയ്യാൻ പോയപ്പോൾ.. ഇടയ്ക്കു അദ്ദേഹം എന്റെ sketch book വാങ്ങി എന്നിട്ട് റിവേഴ്‌സ് രീതിയിൽ വലതു നിന്നും ഇടത്തോട്ട് വളരെ വേഗത്തിൽ എന്റെ പേര് എഴുതി തന്നു.നല്ല കയ്യ്ക്ഷരത്തിൽ തന്നെ റിവേഴ്‌സിൽ ലാലേട്ടൻ എന്റെ പേര് എഴുതി തന്നത് എന്നെ അത്ഭുതപെടുത്തുകയും.. ഏറെ സന്തോഷിപ്പിക്കുകയും ചെയ്യ്തു.. അദ്ദേഹത്തിന്റെ കയ്യിൽ പണ്ട് കാലിഗ്രഫി പെൻ സെറ്റ് ഉണ്ടായിരുന്ന കാര്യവും.. ഒരേ സമയം രണ്ട് കയ്യ്കൾ കൊണ്ട് രണ്ട് ദിശയിലേക്ക് എഴുതുമായിരുന്നു എന്ന കാര്യവും ലാലേട്ടൻ പറഞ്ഞു തന്നു.

0 Comments