94

ഇന്ത്യ വീണ്ടുമൊരു ലോക്കഡൗണിലേക്ക് പോകാൻ സാധ്യത. രാജ്യത്ത്‌ കോവിഡ്‌  ബാധിതര്‍ കൂടിവരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ രംഗത്ത് അലസത കാണിച്ച അമേരിക്കയും ബ്രസീലും മാത്രമാണ്‌ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യക്ക്‌ മുന്നിലുള്ളത്‌.  നിലവിൽ മരണത്തിൽ ലോകത്ത് എട്ടാമതാണ്‌ ഇന്ത്യ. ജനുവരി 30ൽ തുടങ്ങിയ ആദ്യ രോ​ഗിയിൽ നിന്ന് വെറും 117 ദിവസങ്ങൾക്കൊണ്ടാണ് സംഖ്യ ഒരു ലക്ഷമെത്തിയത്‌. അഞ്ചുലക്ഷമെത്താൻ വേണ്ടിവന്നത് അതിലും പകുതി ദിവസങ്ങൾ മാത്രം(39 ദിവസം). വെറും 10 ദിവസം കഴിഞ്ഞപ്പോൾ 7ലക്ഷമെന്ന കണക്കിലേക്ക് മാറി.. ഓരോ അഞ്ചുദിവസത്തിലും ഒരു ലക്ഷം രോ​ഗികൾവീതം ഇന്ത്യയിൽ വര്‍ധിക്കുന്നു‌.  ഒരാഴ്‌ചയായി ദിവസം നാനൂറിലേറെയാണ്‌ മരണം.
കർണാടക കൈവിട്ടു പോയെന്ന് ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗികൾഅതിവേഗമാണ് വർധിക്കുന്നത്. ബാധിക്കുന്നതിൽ നാലിൽ മൂന്നും പുരുഷന്മാർക്കെന്ന വാർത്തയും ഇപ്പോൾ കേൾക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


Like it? Share with your friends!

94
Seira

0 Comments

Your email address will not be published. Required fields are marked *