332

ചീട്ട് കളി ക്ളബ് ഉല്ഘാടനം ചെയ്തത് ബിഷപ്പ്. നവോഥാന കേരളത്തിന്റെ പുതിയ വിശേഷങ്ങൾ പുറത്തേക്ക്. അതും തോമ്മാശ്ളീഹ വന്നു എന്ന് പറയുന്ന മൈലാപ്പൂർ അടക്കം ഉള്ള പ്രദേശത്ത് മെത്രാൻ മലയപ്പൻ ചിന്നപ്പ. കോട്ടയം മണ്ണാർകാട് കോടികൾ ചൂതാട്ടം നടത്തുന്ന രാജ്യത്തേ തന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രത്തിന്റെ അംബാസിഡർമാരേ കണ്ടാൽ ലോകം ഞെട്ടും.

ആശീർവാദം ഉണ്ടായിരുന്നത് അറയ്ക്കൽ പിതാവിന്റെ. ചടങ്ങിൽ ഭദ്ര ദീപം കൊളുത്തിയത് അരെന്ന് അറിയേണ്ടേ..നടി ഷംന കാസിം , അനുഗ്രഹ പ്രഭാഷണം നടത്തിയ ആരെന്നോ..ബിഷപ്പ് മാർ എന്ത് തെറ്റ് ചെയ്തലും ന്യായീകരിക്കുന്ന എം.എൽ.എ കുഞ്ഞാട് പെ.സി ജോർജ്.

ബിഷപ്പ് ഫ്രാങ്കോ മുതൽ സകല തെറ്റുകാരായ ബിഷപ്പുമാർക്കും വൈദീകർക്കും സംരക്ഷണം തീർക്കുകയും കന്യാസ്ത്രീമാരേയും ലൈംഗീക അതിക്രമത്തിനിരയാവുന്ന സ്ത്രീകളേയും ചെളിയും എറിയുന്നതിൽ പി.സി. ജോർജ് മുമ്പ് വിവാദമായതാണ്‌. കോട്ടയത്തേ ഈ കോടീശ്വരന്മാരുടെ ചൂതാട്ട കേന്ദ്രം ഇങ്ങിനെയാണ്‌ നടത്തിപ്പ്

കോവിഡ് ഭീതി നിലനിൽക്കുമ്പോഴും കോട്ടയത്തെ മണർകാട് ക്രൗൺ ക്ലബ്ബിൽ പണം വച്ചുള്ള 43 അംഗ ചീട്ടുകളി സംഘത്തെ പിടികൂടിയതോടെയാണ് ഈ കൂട്ട് കെട്ട് പുറത്ത് വരുന്നത്. സി.പി.എമ്മിന്റെ ജില്ലാ നേതാക്കളായ 2 പേരും കൂടാതെ പോളീറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ചീട്ട് കളി സംഘത്തിന്റെ ഉറ്റ തോഴന്മാർ. നോക്കുക ബന്ധങ്ങൾ എവിടെ വരെ എത്തി എന്ന്. ക്രൗൺ ക്ളബിൽ ഒരു ദിവസം വീഴുന്നത് 2 മുതൽ 5 കോടി രൂപ വരെ ഒക്കെ എന്നും പറയുന്നു.

മദ്യ നിരോധനവും, മദ്യ നിയമവും ഒന്നും ഇവിടെ ബാധകമല്ല. ബാറുകൾ എല്ലാം അടച്ചാലും ഈ കേരളത്തിലെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രത്തിൽ മദ്യം റെഡി. മണർകാട് കെ.കെ റോഡരികിൽ കോടികൾ മറിച്ചുള്ള ചൂതാട്ടം, കാവലിന് കൊലക്കേസ് പ്രതികൾ, സംരക്ഷിക്കാൻ പൊലീസ്, ഉന്നത രാഷ്ട്രീയ ബന്ധം, അധോലോക സംഘങ്ങളെ വെല്ലുന്ന മാഫിയ, അന്തർസംസ്ഥാന റാക്കറ്റ്.

ഇത്രയും വലിയ കൂട്ട് കെട്ടായി ഈ ചൂതാട്ട കേന്ദ്രം വളരാൻ കാരണവും മത രാഷ്ട്രീയ കൂട്ട്കെട്ട് തന്നെ. മണർകാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരുടെ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ പുറത്ത്. ഉന്നത പോലീസ് മേധാവി എം.എൽ.എ, ബിഷപ്പ് എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നു. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയാണ്.

ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നടി ഷംന കാസിമും ചേർന്ന്. മാണി സി കാപ്പൻ എന്നിവരും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു.
പി.സി.ജോർജും അറയ്ക്കൽ പിതാവും പ്രിയതോഴരാണെന്നാന്ന് മുഖ്യ പ്രതി മാലം സുരേഷിൻ്റെ ഭാഷ്യം. ഇത് ശരി വെയ്ക്കുന്ന രീതിയിലുള്ള ഫോട്ടോകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ക്ലബ് ഉദ്ഘാഘാടനത്തിന് ബിഷപ്പ് എത്തിയതിനെതിരെ വിശ്വാസികൾക്കിടയിൽ അന്നേ മുറുമുറുപ്പ് ഉണ്ടായിരുന്നു. ചീട്ടുകളി ക്ലബ് നടത്തിപ്പിന് ചുക്കാൻ പിടിക്കുന്ന ചേർത്തല സ്വദേശിക്കെതിരെയും അന്വേഷണം വേണമെന്ന് നാട്ടുകാർ പറയുന്നു. ഇയാളുടെ രാഷ്ട്രീയ സ്വാദീനവും ചീട്ടുകളി ക്ലബിന് സുഗമമായ നടത്തിപ്പിന് ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം.

വിവാദ വ്യക്തിയും ഡി.ജി.പിയും ഡി.ഐ.ജിയും എസ്.പി എന്നിവർ ഒന്നിച്ചുള്ള ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള ലക്കി എന്നയാൾക്കെതിരെയും ആരോപണം ഉയരുന്നുണ്ട്. ചീട്ടുകളി കബിൽ ഇയാൾക്കും ഷെയർ ഉണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഓദ്യോഗീകമായി ക്ലബിൽ ഭാരവാഹിത്വം ഇല്ലെങ്കിലും ബിനാമി ഇടപാട് ആണോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്. അതേ സമയം ചീട്ടുകളി ക്ലബിൽ മാസങ്ങൾക്കുള്ളിൽ മറിഞ്ഞത്‌ കോടിക്കണക്കിന്‌ രൂപയുടെ കള്ളപ്പണമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിൽ ജില്ലയിലെ മലയോര മേഖലയിലെ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ പണവും ഉൾപ്പെടും.

സാമ്പത്തിക ഇടപാട്‌ നടന്നതിനാൽ കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സമെന്റിന്‌ കൈമാറും. കേസിൽ ക്ലബ്‌ പ്രസിഡന്റ്‌ കുറുമുള്ളൂർ വടക്കുംകര വി എം സന്തോഷ്‌ അടക്കം 45 പ്രതികളുണ്ട്‌. ചീട്ടുകളി കേന്ദ്രത്തിൽ ഇറക്കിയത്‌ അധികവും കള്ളപ്പണമാണെന്ന്‌ അന്വേഷണത്തിൽ വ്യക്തമായി‌. വിവരങ്ങൾക്ക്‌ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്‌. എന്നാൽ അന്വേഷണം 2 ബിഷപ്പ് മാരിലേക്കും എം.എ ബേബിയിലേക്കും എത്തണം എന്നും 2 പോലീസ് ഉന്നതർ ഇതീൽ ഉൾപെട്ടു എന്നും ജനങ്ങൾ പറയുന്നു. അതീവ സുരക്ഷയിൽ, ഗുണ്ടകളുടെ കാവലിൽ ‌നടത്തിയ ചീട്ടുകളി സഭകളിൽ പല പ്രമുഖരും വന്നുപോയിട്ടുണ്ട്‌.

വന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ ക്ലബിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.പണം വെച്ച് ചീട്ടുകളി നടത്തിയതിന് പോലീസ് തിരയുന്ന മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ എം.എ ബേബി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.എന്നാൽ കേസ് ഒതുക്കി തീർക്കാൻ എം.എ ബേബി ഇടപെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.

മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഭയപ്പെടുത്തിയും പണം നൽകിയുമാണ് സ്വാധീനിച്ചിരുന്നതും. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്. ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നത്.

ഇന്നലെ രണ്ട് ഇൻസ്‌പെക്‌ടർമാർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ശേഖരിച്ചത്. എല്ലാവരും റെയ്ഡിൽ നടന്ന കാര്യങ്ങൾ കൃത്യമായി മൊഴി നൽകി. ഇനി പിടിയിലായ 43 പേരുടെ മൊഴി രേഖപ്പെടുത്തും. ഇവരോടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ .

കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇവരുടെ മൊഴിയെടുക്കുന്നത് വൈകും. ഇത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും.
സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്‌കുമാറിനെതിരെ നടപടി വൈകുകയാണ്. പൊലീസിനെ രതീഷ് ഒറ്റിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. രണ്ടു ദിവസം മുൻപാണ് അന്വേഷണ റിപ്പോർട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിയ്‌ക്ക് സമർപ്പിച്ചത്.

കോടികൾ മറിയുന്ന മണർകാട്ടെ ചീട്ടുകളികേന്ദ്രത്തിനായി പോലീസിലും രാഷ്‌ട്രീയ നേതാക്കളിലും സ്വാധീനമുറപ്പിച്ച ഗുണ്ടകൾക്ക് പിന്നാലെ ഒാടിയെത്താനാകാതെ പോലീസ് കിതയ്ക്കുകയാണ്‌. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചൂതാട്ട കേന്ദ്രം ആയിരുന്നു 2 ബിഷപ്പുമാരുടേയും സി.പി.എം പോളീറ്റ്ബ്യൂറോ അംഗത്തിന്റെയും , പോളീസ് ഉദ്യോഗസ്ഥരുടേയും ഒക്കെ അനുഗ്രഹത്തോടെ പ്രവർത്തിച്ചത്. ഈ റാകറ്റിൽ എങ്ങിനെ നടി ഷമ്ന കാസിം വന്നുപെട്ടു എന്നറിയില്ല. പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് വഴിയാകാനാണ്‌ സാധ്യത.
2ബിഷപ്പ്മാർ  ചീട്ടുകളികേന്ദ്രം നടത്തിപ്പിൽ പങ്കാളിയാണ്. ഇദ്ദേഹത്തിന്റെ, കണക്കിൽപ്പെടാത്ത പണമിടപാടുകൾ നടത്തുന്നതിന് ക്ലബ്ബിൽ ജിവനക്കാരനെയും നിയമിച്ചിരുന്നു. ഈ ബിഷപ്പും ജില്ലയിലെ ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയനേതാവും ചേർന്നാണ് നടത്തിപ്പുകാരന് വിവിധ പാർട്ടിക്കാരെ പരിചയപ്പെടുത്തിയത്.ചില രാഷ്ട്രീയനേതാക്കളുടെയും, രണ്ട് ബിഷപ്പുമാരുടെയും കണക്കിൽപ്പെടാത്ത പണം ബ്ലേഡ് ഇടപാടിനായി ഈ നടത്തിപ്പുകാരനെയാണ് ഏൽപ്പിച്ചിട്ടുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.നേതാക്കളോടൊപ്പമുള്ള ചിത്രങ്ങൾ പ്രതികൾ തന്നെ തന്നെ പ്രചരിപ്പിക്കുകയും ഇത് കാട്ടി ഉദ്യോഗസ്ഥരുടെമേൽ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു. തന്റെ ബിസിനസ് പങ്കാളിയായ ഒരു ഡി.ജി.പിക്ക് ഒപ്പംനിൽക്കുന്ന ചിത്രവും സുരേഷ് സ്ഥലത്തെ പോലീസിനെ പേടിപ്പിക്കാൻ പ്രചരിപ്പിച്ചു.


Like it? Share with your friends!

332
meera krishna

0 Comments

Your email address will not be published. Required fields are marked *