169

മലക്കാലത്തെ നേരിടാൻ പൂർണസജ്ജമാണെന്ന് വ്യക്തമാക്കി മലപ്പുറം ജില്ലാ കളക്ടർ. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് കളക്ടർ വിശദീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉൾപ്പെടെയാണ് മലപ്പുറം സജ്ജമായിരിക്കുന്നത്.

മഴക്കാലത്തുണ്ടാകുന്ന ദുരന്തങ്ങളെ നേരിടുവാൻ ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സബ്കളക്ടർ / ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥർ നേതൃത്വം നൽകുന്ന ഇൻസിഡന്റ് റെസ്‌പോൺസ് ടീം രൂപീകരിച്ചതായി കളക്ടർ അറിയിച്ചു. നദികളിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും നദികളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാനുമായി പദ്ധതി തയ്യാറാക്കി. മഴക്കാലത്ത് അടിയന്തര സാഹചര്യത്തിൽ മാറ്റിപാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കി. ജില്ലയിൽ മൊത്തം 85,000 പേരെ ഉൾക്കൊള്ളിക്കാവുന്ന 549 ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയതായും കളക്ടർ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

#ഞങ്ങൾ_തയ്യാറാണ് : #നമുക്ക്_ഒന്നായി_നേരിടാം

മലപ്പുറം ജില്ലയിൽ മഴക്കാലം നേരിടുവാനുള്ള എല്ലാവിധ തയാറെടുപ്പുകളും നേരത്തെ തന്നേ ജില്ലാ ഭരണകൂടം ആരംഭിക്കുകയും, ബഹുമാനപെട്ട ജനപ്രധിനിധികളുമായും, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, വിവിധ ഡിപ്പാർട്മെന്റുകളുമായും വിശദമായ ചർച്ചയ്ക് ശേഷം വേണ്ട നടപടികൾ സ്വീകരികുകയും ചെയ്തിട്ടുള്ളതാണ്. നിലവിൽ ചെയ്തിട്ടുള്ള പ്രവൃത്തികളുടെയും , നടപടികളുടെയും വിവരങ്ങൾ ചുവടെ ചേർക്കുന്നു,

1. ജില്ലയിലും താലൂക്കുകളിലും കണ്ട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
DISTRICT CONTROL ROOM, MALAPPURAM
1. 1077
2. 04832736320

TALUK CONTROL ROOMS….

1-PONNANI – 04942666038
2-TIRUR – 04942422238
3-TIRURANGADI – 04942461055
4–ERNAD – 04832766121
5–PERINTHALMANNA -04933227230
6–NILAMBUR – 04931221471
7–KONDOTTY – 04832713311

2. മഴക്കാലത്തുണ്ടാകുന്ന ദുരന്തങ്ങളെ ശക്തമായ് നേരിടുവാൻ വേണ്ടി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സബ്‌കളക്ടർ / ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നൽകുന്ന ഇൻസിഡന്റ് റെസ്പോൺസ് ടീം (I R S ) രൂപീകരിച്ചിട്ടുണ്ട്.

4- നദികളില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും നദികളുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാനുമായി പദ്ധതി തയ്യാറാക്കുകയും പോത്തുകല്ല്, ചുങ്കത്തറ, ചാലിയാര്‍, മൂത്തേടം ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ ചാലിയാർ പുഴയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയുന്ന പ്രവർത്തി പൂർത്തീകരിക്കുകയും ചെയ്തു.

4- ഭാരതപ്പുഴയില്‍ രൂപീകൃതമായ മണല്‍ കൂനകളും, കഴിഞ്ഞ പ്രളയങ്ങളില്‍ വന്നടിഞ്ഞ അവശിഷ്ടങ്ങളും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചിട്ടുണ്ടെന്നും ആയത് അടിയന്തിരമായി നീക്കം ചെയ്യണന്ന് തീരുമാനിച്ചിരുന്നു. അത് പ്രകാരം ഭാരതപ്പുഴയിലെ മണല്‍ കൂനകള്‍ തട്ടി നിരപ്പാക്കുന്നതിനും പ്രളയങ്ങളില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും പുഴയിലുള്ള മരങ്ങള്‍ വെട്ടി മാറ്റുന്നതിനുമായി ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അനുമതി നൽകുകയും പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്

5- കീഴുപറമ്പ്, വഴിക്കടവ്, ഒതുക്കുങ്ങല്‍, അമരമ്പലം, മംഗലം, മൂര്‍ക്കനാട്, ഇരിമ്പിളിയം, കണ്ണമംഗലം, എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും പരപ്പനങ്ങാടി, തിരൂരങ്ങാടി, കോട്ടക്കല്‍, എന്നീ മുനിസിപ്പാലിറ്റികളിലും തനതു ഫണ്ടുപയോഗിച്ച് നദികളിലേയും നീര്‍ച്ചാലുകളിലേയും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

6. മഴക്കാലത്ത് അടിയന്തിര സാഹചര്യത്തിൽ മാറ്റിപാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭ്യമാക്കിയിട്ടുണ്ട് .

7.ജില്ലയിൽ മൊത്തം 85,000 പേരെ ഉൾക്കൊള്ളിക്കാവുന്ന 549 ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

8. രക്ഷാ പ്രവർത്തനത്തിൽ ഏർപെടുത്താവുന്ന തോണികൾ മുൻകൂട്ടി ഉചിതമായ സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ട് . ഫിഷറീസ് വകുപ്പിൽ നിന്നും രക്ഷാ പ്രവർത്തനത്തിൽ ഏർപെടുത്താവുന്ന തോണികളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

9. ജില്ലയിൽ ഒറ്റപ്പെട്ടു പോകുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്തുവാൻ രക്ഷാപ്രവർത്തകർ അടങ്ങുന്ന ടീമുകളെ പല സ്ഥലങ്ങളിലായ് മുൻകൂട്ടി വിന്യസിക്കുന്നുണ്ട് .

10 ഓറഞ്ച് ബുക്ക് പ്രകാരം covid protocol പാലിക്കുവാൻ ഓരോ പ്രദേശത്തും നാല് തരം ക്യാമ്പുകളാണ് സജ്ജമാകേണ്ടത്. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുവാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്.

11. ദുരന്തങ്ങളെ ഫലപ്രദമായി നേരിടുവാൻ സന്നദ്ധ പ്രവത്തകരുടെ ടീമുകൾ ഉൾപ്പെടുത്തി കൊണ്ട് ഇന്റർ ഏജൻസി ഗ്രൂപ്പ് (IAG) രൂപീകരിച്ചിട്ടുണ്ട്.

12. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ 15.05.2020, 21.05.2020 എന്നീ തീയ്യതികളില്‍ എല്ലാ ഡിപ്പാർട്മെന്റുകളെയും ഉള്‍ക്കൊള്ളിച്ച് മീറ്റിംഗ് നടത്തി ആയത് പ്രകാരം തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

13. പഞ്ചായത്ത് പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍ എന്നിവരുമായും നഗരസഭ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായും 09.06.2020 തീയതിയില്‍ ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്ന് മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

14. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇറക്കിയിട്ടുള്ള ഓറഞ്ച് ബുക്കിന്റെ പ്രതി എല്ലാ വില്ലേജ്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, വിവിധ ഡിപ്പാർട്മെന്റുകള്ക്കും ലഭ്യമാക്കി.

15. റവന്യൂ വകുപ്പും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വെവ്വേറെ തയാറാക്കിയ ദുരന്ത നിവാരണ പദ്ധതി ഏകോപിക്കുന്നതിനു വേണ്ടി ദുരന്ത നിവാരണ പദ്ധതി ദിനം (DM Plan Day) 13/06/20 ന് ആചരിച്ചു.

16. മഴക്കാല ദുരന്തങ്ങളെ ഫലപ്രദമായ് നേരിടുവാനുള്ള തയാറെടുപ്പുകളെ വിലയിരുത്തുവാനായ്‌ ഒരു മോക്ക് ഡ്രിൽ എല്ലാ താലൂക്കുകളിലും 26/06/ 20 ന് നടത്തുകയുണ്ടായി.

17. ഓഗസ്റ്റ് നാലോടുകൂടി മണ്‍സൂണ്‍ ശക്തമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് 30.07.2020 തീയ്യതിയില്‍ എ.ഡി.എം. ന്റെ അദ്ധ്യക്ഷതയില്‍ ഐ.ആര്‍.എസ്. യോഗം ചേര്‍ന്ന് വേണ്ട മുന്‍കരുതലുകള്‍ നല്‍കി.


Like it? Share with your friends!

169
meera krishna

0 Comments

Your email address will not be published. Required fields are marked *