253

മലയാളത്തിലെ ഹിറ്റ് സിനികളുടെ സംവിധായകനാണ് സത്യൻ അന്തിക്കാട്. ലളിതമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് തന്മയത്വത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുതന്നെയാണ്.

മലയാളത്തിൽ താരരാജാക്കൻമാരായ മമ്മൂട്ടി, മോഹൻലാൽ, സൂപ്പർതാരങ്ങളായ ജയറാം, സുരേഷ്‌ഗോപി, ദിലീപ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരെയെല്ലാം നായകൻമാരാക്കി അദ്ദേഹം നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.

എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒന്നിച്ച് സത്യൻ അന്തിക്കാട് ഒരു സിനുമ ചെയതിട്ട് വർഷങ്ങളായി. പക്ഷേ അടുത്തിടെ, നീണ്ട വർഷങ്ങൾക്ക് ശേഷം നടൻ മമ്മൂട്ടിയും സത്യൻ അന്തിക്കാടും വീണ്ടുമൊന്നിക്കുന്നതായി വാർത്തകൾ വന്നിരുന്നു.

മമ്മൂട്ടിയുമായി താൻ ചെയ്ത സിനിമകളിൽ മിക്കതും വലിയ വിജയങ്ങളായിരുന്നുവെങ്കിലും ഒരു ചിത്രം പരാജയമായിരുന്നുവെന്നും അന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. കളിക്കളം, അർഥം, ഗോളാന്തര വാർത്തകൾ, നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, കനൽക്കാറ്റ് തുടങ്ങിയവയെല്ലാം വലിയ വിജയങ്ങളായിരുന്നു.

എന്നാൽ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം അത്ര വിജയമായിരുന്നില്ല. ഈ ചിത്രത്തിന്റെ പരാജയകാരണം മമ്മൂട്ടിയല്ലെന്നു തുറന്നു പറയുകയാണ് സംവിധായകൻ. സത്യൻ അന്തിക്കാടിന്റെ വാക്കുകൽ ഇങ്ങനെ:

മമ്മൂട്ടിയും താനും ഒന്നിച്ച ശ്രീധരന്റെ ഒന്നാം തിരുമുറിവ് വിജയിക്കാതിരുന്നതിന്റെ കാരണം മമ്മൂട്ടിയല്ല. അദ്ദേഹത്തിന് കോമഡി ചേരില്ലെന്ന നിഗമനത്തിലൊന്നും എത്തിച്ചേരുന്നത് ശരിയല്ല. താനും ശ്രീനിവാസനും ആ പരാജയം ഏറ്റെടുക്കുന്നു.

എന്റെ കഥയും ശ്രീനിയുടെ തിരക്കഥയുമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമം പത്രത്തിന്റെ വാരാന്ത്യപതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന സ്‌ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചുപറയാൻ കഴിയില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

അതേസമയം മമ്മൂട്ടിയെ വെച്ച് ഇപ്പോൾ ചെയ്യാനിരുന്ന സ്‌ക്രിപ്റ്റ് വീണ്ടും ഉപയോഗിക്കാൻ കഴിയുമോയെന്നും ഉറപ്പിച്ചുപറയാൻ കഴിയില്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. കോറോണ വ്യാപനം മൂലമുള്ള ലോക്ഡൗൺ ആയതിനാൽ തങ്ങളുടെ പുതിയ ചിത്രം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സത്യൻ അന്തിക്കാട് ഇങ്ങനെ പറഞ്ഞത്. ഈ ഓണം ലക്ഷ്യമാക്കി ഒരുക്കാനിരുന്നതായിരുന്നു പുതിയ മമ്മൂട്ടി ചിത്രം.


Like it? Share with your friends!

253
meera krishna

0 Comments

Your email address will not be published. Required fields are marked *