243

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു പാട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. സുഹൃത്തുക്കളുമായുളള ഗ്രൂപ്പ് വീഡിയോ കോളിനിടെ അദ്ദേഹം പാടിയ ഗാനമാണ് തരംഗമായിരിക്കുന്നത്. ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലെ ‘അന്നു നിന്നെ കണ്ടതില്‍ പിന്നെ, അനുരാഗമെന്തെന്നും ഞാനറിഞ്ഞു എന്ന് തുടങ്ങുന്ന പാട്ടാണ് മമ്മൂക്ക പാടിയിരിക്കുന്നത്. വീഡിയോ കോളില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം പാട്ട് പാടിയത്.

നാലുവരി പാടി നിര്‍ത്തിയ ശേഷം തന്നെകൊണ്ട് ഇത്രയുമേ സാധിക്കൂ എന്നും ഇതിനപ്പുറത്തേക്ക് പോകാന്‍ പറ്റില്ലായെന്നും വീഡിയോയില്‍ മമ്മൂട്ടി പറയുന്നുണ്ട്. ഏറെ ആസ്വദിച്ച് താളം മുറിയാതെയാണ് മമ്മൂക്ക പാട്ട് പാടിയിരിക്കുന്നത്. വീഡിയോ കോളിനിടെ ലാപ് ടോപ്പില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുന്‍പ് തന്റെ കുറച്ച് സിനിമകളില്‍ മമ്മൂട്ടി ഗാനങ്ങള്‍ ആലപിച്ചിരുന്നു. ലൗഡ് സപീക്കര്‍, അങ്കിള്‍, ജവാന്‍ ഓഫ് വെളളിമല, മഴയെത്തുംമുന്‍പേ, പല്ലാവൂര്‍ ദേവനാരായണന്‍, കുട്ടിസ്രാങ്ക് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം പാട്ട് പാടിയിരുന്നത്. അതേസമയം ലോക് ഡൗണ്‍ കാലം പുസ്തകങ്ങള്‍ വായിച്ചും സിനിമകള്‍ കണ്ടുമൊക്കെയാണ് മമ്മൂക്ക സമയം ചെലവഴിച്ചത്. മുന്‍പ് അന്താരാഷ്ട്ര വായനാ ദിനത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിച്ചുകൊണ്ടുളള മെഗാസ്റ്റാറിന്റെ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു വീട്ടില്‍ നിന്നുളള ഈ വീഡിയോ പകര്‍ത്തിയിരുന്നത്. മമ്മൂക്കയുടെ വീഡിയോ തന്റെ യൂടൂബ് ചാനലിലൂടെയായിരുന്നു ദുല്‍ഖര്‍ അന്ന് പുറത്തുവിട്ടത്. ലോക് ഡൗണ്‍ കാലം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുളള മമ്മൂട്ടിയുടെ വീഡിയോയും മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു. പ്രിയ സുഹൃത്തിനെ കുറിച്ചുളള ഓര്‍മ്മകളും ആശംസകള്‍ക്കൊപ്പം അന്ന് മെഗാസ്റ്റാര്‍ പങ്കുവെച്ചിരുന്നു. അതേസമയം കോവിഡ് വ്യാപനം മമ്മൂക്കയുടെ സിനിമകളെയും കാര്യമായി ബാധിച്ചിരുന്നു. പുതിയ സിനിമകളുടെ റിലീസും ഷൂട്ടിംഗുമെല്ലാം ലോക്ഡൗണ്‍ കാരണം നേരത്തെ മുടങ്ങിയിരുന്നു. മമ്മൂട്ടി ചിത്രങ്ങളില്‍ ബിലാലിന് വേണ്ടിയാണ് ആരാധകര്‍ വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ ചിത്രം ഷൂട്ടിംഗ് ആരംഭിക്കാനിരുന്ന സമയത്താണ് ലോക് ഡൗണ്‍ വന്നത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയുടെ സ്‌റ്റെലിഷ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂക്കയുടെ പ്രകടനം വീണ്ടും കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.


Like it? Share with your friends!

243
meera krishna

0 Comments

Your email address will not be published. Required fields are marked *