172

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂക്കയുടെ റോഷാക്ക് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളിൽ 215K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കി. ഇന്ത്യൻ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഏറെ പ്രശംസിച്ച സെക്കന്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിമാറി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ ദുരൂഹമാണ് സെക്കന്റ് ലുക്ക് പോസ്റ്ററും. മനുഷ്യ മുഖമുള്ള പാറ, പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ചു കിടക്കുന്ന മമ്മൂട്ടി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർക്ക് വ്യക്തം.

കെട്ട്യോളാണ് എന്റെ മാലാഖ സിനിമയുടെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഔദ്യോഗികമായ അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ, ചിത്രസംയോജനം : കിരൺ ദാസ്, സംഗീതം : മിഥുൻ മുകുന്ദൻ, കലാസംവിധാനം : ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം :സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ്സുന്ദരൻ,വിഷ്ണുസുഗതൻ. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

172
Editor

0 Comments

Your email address will not be published. Required fields are marked *