155
16.9k shares, 155 points

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലെർ ഏജന്റ് ഈ വർഷം ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും . തെലുങ്ക്,മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.ഏജന്റ് കേരളത്തിൽ വിതരണം നിർവഹിക്കുന്നത് അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ്.

സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. മഹാദേവ് എന്ന മിലിറ്ററി ഓഫീസറായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തെലുങ്കിലെ യുവ താരം അഖിൽ അക്കിനേനിയും ഒരുമിക്കുമ്പോൾ തിയേറ്ററിൽ തീപാറുമെന്നുറപ്പ്. പി ആർ ഓ പ്രതീഷ് ശേഖർ.


Like it? Share with your friends!

155
16.9k shares, 155 points
Editor

0 Comments

Your email address will not be published. Required fields are marked *