ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മേരി ആവാസ് സുനോ എന്നാണ് ചിത്രത്തിന്റെ പേര്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ലോക റേഡിയോ ദിനമായതിനാലാണ് ഇന്ന് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.
ശിവദ, ജോണി ആന്റണി, സുധീര്‍ കരമന, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ. വെള്ളം നല്ല പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്റര്‍ പ്രദര്‍ശനം തുടരുകയാണ്.

നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബിജിത് ബാലയാണ്. സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ ,
പ്രോജക്ട് ഡിസൈന്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് – ത്യാഗു തവന്നൂര്‍, മേക്കപ്പ് – പ്രദീപ് രംഗന്‍, കിരണ്‍ രാജ്
കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് – ലിബിസണ്‍ ഗോപി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ജനുവരി 22നാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ മലയാള ചിത്രമാണ് വെള്ളം. ചിത്രത്തില്‍ പൂര്‍ണ്ണ മദ്യപാനിയായ മുരളി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കുമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞിരുന്നു. റോബി വര്‍ഗ്ഗീസാണ് വെള്ളത്തിന്റെ ഛായാഗ്രാഹകന്‍. ബിജിത്ത് ബാലയാണ് എഡിറ്റര്‍. ഫ്രന്‍ഡ്ലി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം മഞ്ജു വാര്യര്‍ ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. മധു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനും കേന്ദ്ര കഥാപാത്രമാണ്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ബിജു മേനോനൊപ്പം അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. കണ്ണെഴുതി പൊട്ടുംതൊട്ട്, കൃഷ്ണ?ഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ കഴിഞ്ഞ വര്‍ഷമാദ്യം ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം ചിത്രീകരണം നീളുകയായിരുന്നു.
0 Comments