133

നഴ്‌സറി ക്ലാസ്സിൽ പഠിക്കുന്ന ഒരു ചെറിയ കുട്ടി കാട്ടാളന്റെ വേഷമണിഞ്ഞു സ്റ്റേജിൽ കയറാനായി കാത്തുനിന്നു. അവസരം വന്നപ്പോൾ അധ്യാപകരും പിതാവുമടങ്ങുന്ന സംഘം അവനോട് സ്റ്റേജിൽ കയറാൻ ആവിശ്യപ്പെട്ടു. പക്ഷെ അവന്റെ അതുവരെ സംഭരിച്ചുവച്ച ധൈര്യമെല്ലാം എവിടെയോ ഓടിയൊളിച്ചു. ചുറ്റും നിന്നവരുടെ ശ്രമഫലമായി സ്റ്റേജിലെത്തിയപ്പോൾ അവൻ വാവിട്ട് കരയുകയായിരുന്നു. എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ ദേഹത്തിന് വല്ലാത്ത ചൂടായിരുന്നവന്, പേടിച്ച് വിറച്ചതിന്റെ ഫലം. സ്കൂളിലും കോളേജിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വാവിട്ട് കരഞ്ഞില്ലെന്നേയുള്ളു പക്ഷെ വേദികളെ അഭിസംബോധന ചെയ്യാൻ അവന് എന്നും മടിയായിരുന്നു. ആ അന്തർമുഖനായ പയ്യൻ ഇന്ന് മലയാളവും തമിഴുമടക്കം 19 സിനിമകളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് എല്ലാവർക്കും സുപരിചിതനായ് മാറിയ യുവ നടൻ മക്ബൂൽ സൽമാനാണ്.

എ. കെ സാജൻ സംവിധാനം ചെയ്ത അസുരവിത്തെന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ ജീവിതം തികച്ചും ആശങ്കയിൽ തന്നെയാണ് ആരംഭിച്ചത്. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അച്ഛന്റെ ജ്യേഷ്ഠനും, യുവതാരം ദുൽകർ സൽമാൻ സഹോദര സ്ഥാനത്തും നിൽക്കുമ്പോൾ, സിനിമയിലേക്ക് എളുപ്പവഴി എന്നതിനേക്കാളുപരി, ഒതുങ്ങി നിൽക്കുന്ന തന്റെ അഭിനയം അവർക്കൊരു ബുദ്ധിമുട്ടായി തീരുമോ എന്നാണ് മക്ബൂൽ ചിന്തിച്ചത്. ആരംഭ കാലത്ത് ആരുടെയും പേര് പറയാതെ കുറെ സിനിമാ ഓഡിഷനുകളിൽ അലഞ്ഞ് നടന്നു. അവസാനം ലഭിച്ച സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ശേഷമാണ് കുടുംബ ബന്ധങ്ങൾ ആരോ വഴി എല്ലാവരും അറിഞ്ഞത്. മക്ബൂലിന്റെ ജീവിതം ശരിയായി വിലയിരുത്തിയ മാതാപിതാക്കൾ, അഭിനയത്തിൽ നിന്ന് തടഞ്ഞില്ലെങ്കിലും, തുടക്കകാലത്ത് തിരഞ്ഞെടുത്ത വഴിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ആദ്യ സിനിമയുടെ പ്രകടനത്തിൽ തന്നെ കുടുംബത്തിലെ സിനിമാ പ്രമുഖർ അംഗീകരിച്ചപ്പോൾ അതെല്ലാം കാറ്റിൽ പറന്നുപോയി. സിനിമയിൽ സ്വന്തമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളുടെ പിൻബലത്തിലല്ലാതെ, കുടുംബ പാരമ്പര്യത്തെ ഒരിക്കലും അനാവശ്യമായി ഉപയോഗിച്ചിട്ടില്ല.

"Choose only one master – Nature."

Posted by Maqbool Salmaan on Monday, June 22, 2020

അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ മമ്മൂട്ടിയുടെ ആദ്യ ചോദ്യമായിരുന്നു “നീയെന്താ ഇവിടെയെന്ന്??”. ചിലപ്പോൾ എളുപ്പത്തിൽ ലഭ്യമാക്കാവുന്ന അവസരങ്ങളെ ഒരു സാധാരണ അഭിനയ മോഹിയുടെ കഷ്ടപ്പാടറിഞ്ഞാണ് മക്ബൂൽ നേടുന്നത്. പക്ഷെ എല്ലാം കണ്ടറിഞ്ഞാണ് മൂത്താപ്പ മമ്മുട്ടിയും സപ്പോർട്ട് നൽകുന്നത്. ഒരു സിനിമാ നടന് വേണ്ട ശരീര-സൗന്ദര്യ സംരക്ഷണ രീതികൾ മമ്മൂട്ടിയുടെ പക്കൽ നിന്നാണ് മാതൃകയാക്കിയത്. പുതിയ സിനിമകളുമായി ആത്മവിശ്വാസത്തിൽ തന്നെയാണ് മക്ബൂൽ മുന്നോട്ട് നീങ്ങുന്നത്. പക്ഷെ തന്റെ ഭംഗിയായ തുടക്കത്തിനപ്പുറം അഭിനയ മികവുകളുടെ നേട്ടങ്ങളിലേക്ക് നീങ്ങാനാണ് ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്. പുതിയ സിനിമയായ “സേതു”വുമായി തിരക്കിലാണ് മക്ബൂൽ. മികച്ച കഥാപാത്രങ്ങളുമായി തിരശീലയിൽ വരുന്നതിനെ നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.


Like it? Share with your friends!

133
24 Web Desk

0 Comments

Your email address will not be published. Required fields are marked *