176
ഹനീഫ് അദേനി – ഉണ്ണി മുകുന്ദൻ കോമ്പോ ചിത്രമായ മാർക്കോ ആരംഭിച്ചു. ………………………………… ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് .സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഫ്രയ മറിയം,.ആ യാമറിയം’ നോഹ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി . നേരത്തേ ഹനീഫ് അദേനി, ഉണ്ണി മുകുന്ദൻ, നിർമ്മാതാക്കളായ ഷെറീഫ് മുഹമ്മദ്, ‘അബ്ദുൽ ഗദാഫ് എന്നിവരും അണിയറ പ്രവർത്തകരായ ചന്ദ്രു സെൽവരാജ്.. സ്യമന്തക് പ്രദീപ്‌. ധന്യാ ബാലകൃഷ്ണൻ ദീപക് പരമേശ്വരൻ സുനിൽദാസ്. അഭിമന്യു തിലകൻ. ഇഷാൻ ഷൌക്കത്ത്. എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിയിച്ചു ഉണ്ണിമുകുന്ദനാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. നടൻ ഷറഫുദിൻ തൻ്റെ സഹപ്രവർത്തകർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നതും ഏറെ കൗതുകമായി. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ധിഖ്. ജഗദീഷ്. ആൻസൺ പോൾ കബീർ യുഹാൻ സിങ്. (ടർബോ ഫെയിം )അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും വ്യത്യസ്ഥ തലങ്ങളിലുള്ള നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സമീപകാല മലയാള സിനിമയിൽ ആക് ഷന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമയാണിത്. ഹോളിവുഡ്ഡിനോടും, ബോളിവുഡ്ഡിനോടും കിട പിടിക്കും വിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവതുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്നതാണ് ഈ ചിത്രം. ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റം മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ.. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കു ന്നത്. പ്രതിനായകനിൽ നിന്നും നായകനിലെത്തുന്ന മാർക്കോയുടെ ഇനിയുള്ള ജീവിതത്തിൽ എന്താണ് അരങ്ങേറുന്നത്? സംഭവ ബഹുലമായ രംഗങ്ങളിലൂടെ ഹന്നിഫ് അദേനി ഇതിന് ഉത്തരം തേടുകയാണ്. ആക്ഷൻ ചിത്രങ്ങളിൽ മലയാളത്തിലെ ഏറ്റം മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും മാർക്കോ കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറിൻ്റെ സംഗീതം ഈ ചിത്രത്തിൻ്റെ ആകർഷണിയത വർദ്ധിപ്പിക്കുന്നു. ഗാനങ്ങൾ – ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ് – എഡി റ്റിംഗ് ഷെമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്. മേക്കപ്പ് – സുധി സുരേന്ദ്രൻ. കോസ്റ്റ്യും – -ഡിസൈൻ ധന്യാ ബാലകൃഷ്ണൻ ചിഫ് അസോസിയേറ്റ് ഡയറക്ടർ സ് സ്യമ ന്തക്പ്രദീപ് പ്രമോഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ. – മാർക്കറ്റിംഗ്-10 ജി മീഡിയ പ്രൊഡക്ഷൻ എക്സിക്കുട്ടിവ് ബിനു മണമ്പൂർ പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. വാഴൂർ ജോസ്. ഫോട്ടോ നന്ദു ഗോപാലകൃഷ്ണൻ

Like it? Share with your friends!

176
Editor

0 Comments

Your email address will not be published. Required fields are marked *