186

മീരാ ജാസ്മിൻ – നരേൻ ഒരുമിക്കുന്ന എം.പത്മകുമാർ ചിത്രം “ക്വീൻ എലിസബത്ത്”

മലയാളത്തിൽ മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം.പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് “ക്വീൻ എലിസബത്ത്”.
മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകളും സ്വിച്ച് ഓണും ഇന്ന് കൊച്ചി വെണ്ണല ട്രാവൻകോർ ഓപ്പസ് ഹൈവേയിൽ നടന്നു. മലയാള സിനിമയിലെ പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങള് കാത്തോളീ എന്നീ ഹിറ്റുകൾ സമ്മാനിച്ച ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, എം.പത്മകുമാർ. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അർജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. എം.പത്മകുമാറിന്റെ കരിയറിലെ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഒരുക്കുന്ന ചിത്രം സമൂഹത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയം അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമയാണ്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട മീരാ ജാസ്മിൻ നരേൻ കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ക്വീൻ എലിസബത്ത്.

മീരാ ജാസ്മിൻ, നരേൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊച്ചി,കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ക്വീൻ എലിസബത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, എഡിറ്റർ : അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പോസ്റ്റർ ഡിസൈൻ: മനു മാ മി ജോ, പി ആർ ഓ : പ്രതീഷ് ശേഖർ.

Meera Jasmin’s outstanding comeback

The movie “Queen Elizabeth” by M. Padmakumar with Meera Jasmine and Naren

“Queen Elizabeth” is a new film prepared by the director M. Padmakumar, who has given excellent films in Malayalam.
Meera Jasmine is making a strong comeback to Malayalam cinema and the Pooja ceremony and switch on of the film was held today at Kochi Vennala Travancore Opus Highway. The shooting of the film started after the ceremony which was enriched by the presence of stalwarts of Malayalam cinema.

The film is produced by Ranjith Manambarakatt, Sriram Manambarakatt and M Padmakumar under the banner of Blue Mount Productions. Blue Mount has already produced hit films like Vellam, Appan and Patachone Engalu Katholi. The film is written by Arjun T Satyan. The film, which is very different from the films of M. Padmakumar’s career, is a family drama that presents a very important topic in the society. Queen Elizabeth is also a film where the much-loved Meera Jasmine Naren team-up reunites after many years.

The film stars Meera Jasmine and Naren in the lead roles and stars Shweta Menon, Ramesh Pisharathi, VK Prakash, Shyama Prasad, Johnny Antony, Mallika Sukumaran, Jude Anthony Joseph, Arya Badai Bungalow, Shruti Rajinikanth, Sania Babu, Neena Kurup, Manju Patros and Vineeth. Vishwam, Ranji Kangol and Chitra Nair play other important characters. The main locations of the film in Kochi, Kuttikanam and Coimbatore.

Cinematography: Jithu Damodar, Music Direction, BGM: Ranjin Raj, Editor: Akhilesh Mohan, Art Director: M. Bava, Chief Associate Director: Ullas Krishna, Costume Design: Ayesha Shafeer Sait, Makeup: Jithu Payyanur, Production Controller: Shihab Vennala, Stills: Shaji Kuttikandathil, Poster Design: Manu Ma Mi Jo, PRO: Pratheesh Sekhar, are the other crew members of the film.


Like it? Share with your friends!

186

0 Comments

Your email address will not be published. Required fields are marked *