123
13.7k shares, 123 points

മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ
ഏറെ ആകർഷക കൂട്ടുകെട്ടായ മീരാ ജാസ്മിൻ – നരേൻ കൂട്ടുകെട്ട് നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്ന ചിത്രമാണ്
ക്വീൻ എലിസബത്ത്.
എം.പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്, ശ്രീറാം മണമ്പ്രക്കാട്, എം.പത്മകുമാർ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് മൂന്ന് തിങ്കളാഴ്ച കൊച്ചിയിലെ വെണ്ണല ട്രാവൻകൂർ ഓപ്പസ് ഹൈവേ അപ്പാർട്ട്മെന്റിൽ ആരംഭിച്ചു.
വെള്ളം, അപ്പൻ, പടച്ചോനേ.. ങ്ങള് കാത്തോളീ… എന്നീ ചിത്രങ്ങൾക്കു ശേഷം രഞ്ജിത്ത് മണമ്പ്ര ക്കാട്ട് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രീകരണത്തിനു മുമ്പ് നടന്ന ലളിതമായ പൂജാ ചടങ്ങിൽ നിർമ്മാതാക്കളായ രഞ്ജിത്ത് മണമ്പ്ര ക്കാട്ട്, ശ്രീറാം മണമ്പ്ര ക്കാട്ട് എന്നിവരുടെ മാതാപിതാക്കളായ വി കെ..രാജഗോപാൽ, സരസ്വതി മണമ്പ്ര ക്കാട്ട് എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു.
മീരാ ജാസ്മിനും നരേനും ചേർന്ന് സ്വീച്ചോൺ കർമ്മം നിർവ്വഹിച്ചു.
സാബു ചെറിയാൻ , ലിസ്റ്റിൻ സ്റ്റീഫൻ, സന്ധീപ് സേനൻ, തരുൺ മൂർത്തി, എൻ.എം. ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു.

ഫൺ ഫാമിലി ഡ്രാമായാണ് ഈ ചിത്രമെന്ന് സംവിധായകൻ എം.പത്മകുമാർ പറഞ്ഞു.
രമേഷ് പിഷാരടി, ജോണി ആന്റെണി ശ്യാമപ്രസാദ്, ജൂഡ് ആന്റെണി ജോസഫ്, വി.കെ.പ്രകാശ്, മല്ലികാ സുകുമാരൻ, ശ്വേതാ മേനോൻ, ശ്രുതി രജനീകാന്ത്, സാനിയാ ബാബു, ശ്വേതാ മേനോൻ, ആര്യ,, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, ചിത്രാ നായർ, രെഞ്ചി കങ്കോൾ, എന്നിവരും പ്രധാന താരങ്ങളാണ്.
അർജുൻ ടി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം – രഞ്ജിൻ രാജ്’
ജിത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗ്യം നിർവ്വഹിക്കുന്നു.
കലാസംവിധാനം – എം.ബാവ
മേക്കപ്പ് – ജിത്തു പയ്യന്നൂർ.
കോസ്റ്റ്യും – ഡിസൈൻ – അയിഷാ സഫീർ സേട്ട് .

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്-വിനോദ് വേണ ഗോപാൽ.ബിജി കണ്ടഞ്ചേരി.
പ്രൊഡക്ഷൻ കൺടോളർ – ഷിഹാബ് വെണ്ണല
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ ഷാജി കുറ്റിക്കണ്ടത്തിൽ


Like it? Share with your friends!

123
13.7k shares, 123 points

0 Comments

Your email address will not be published. Required fields are marked *