277

മലയാളികളുടെ പ്രിയ നടി അനാർക്കലി മരക്കാറിന്റെ അമ്മയും നടിയുമായ ലാലി പി എം ന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു…

ലാലി ഫേസ്ബുക്കിൽ കുറിച്ച അനുഭവം ഇങ്ങനെ..

“മെന്‍ സസിന്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയില്‍ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്.

ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറകുപുരയുടെ കഴുക്കോലിനിടയില്‍ കൊണ്ട് വക്കും.

ആരും കാണാതെ വേണം ഈ പ്രൊസസ് എല്ലാം. കാരണം മെന്‍ സസ് എന്നത് മുതിര്‍ന്ന സ്ത്രീകള്‍ രഹസ്യമായി മാത്രം സംസാരിക്കുന്ന വിഷയമാണ്.

പിന്നീട് കെയര്‍ ഫ്രീ യൊക്കെ കോമണായെങ്കിലും വാങ്ങിക്കാന്‍ കാശൊക്കെയുണ്ടെങ്കിലും തുണി തരുന്ന കംഫര്‍ട്ട് മറ്റൊന്നും തന്നില്ല. കടയില്‍ പോയി വാങ്ങാനുള്ള ചമ്മലും.

എറണാകുളത്ത് താമസിക്കാനെത്തിയപ്പോഴാണ് പാഡ് അത്രമേല്‍ സ്ത്രീകളുടെ ആര്‍ത്തവ ജീവിതത്തോട് ചേര്‍ന്നു എന്ന് മനസിലാകുന്നത്.തുണി ഉപയോഗിക്കുന്നതൊക്കെ വെറും കണ്ട്രി ഫെലോ ആയും അതിശയമായും ഒക്കെ മാറി.

ഫ്‌ളാറ്റുകളിലൊക്കെ ഈ പാ ഡുകള്‍ ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ നിസാരമായിരുന്നില്ല. മിക്കവരും ക്ലോസറ്റില്‍ ഉപയോഗിച്ച നാപ് കിന്‍സ് ഇട്ട് ഫ്‌ളഷ് ചെയ്ത് കക്കൂസ് പൈപ്പുകളിലൊക്കെ ബ്ലോക്കുണ്ടാകുന്നത് ഒരു സ്ഥിരം സംഭവമായി.

പിന്നെ പബ്‌ളിക്ക് ടോയ്‌ല റ്റുകളുടെ ഉള്‍വശത്തൊക്കെ വേസ്റ്റ് ബിന്‍ ഒക്കെ നിറഞ്ഞ് നിലത്തൊക്കെ കിടന്ന് അത് വെള്ളവുമായി ചേര്‍ന്ന് അറപ്പിക്കുന്നതും ദുര്‍ഗ്ഗ ന്ധം നിറഞതുമായ കാഴ്ചയായി അത് മാറുന്നുണ്ട്.

ഏറ്റവും വിഷമം തോന്നിയത് നമ്മുടെ വേസ്റ്റ് എടുത്തോണ്ട് പോവുന്ന ആള്‍ക്കാര്‍ പരാതിയായി പറയുന്നത് കേള്‍ക്കുമ്പഴായിരന്നു. നല്ലപോലെ പൊതിയാതെ വേസ്റ്റ് ബിന്നിലിട്ട് ചിലപ്പോഴൊക്കെ ഇത് കവറൊക്കെ പൊട്ടി ചിതറി അവരതൊക്കെ എടുത്ത് കളയേണ്ടി വരുന്നുണ്ട്.

മാസം തോറും അന്‍പതോ നൂറോ മേടിക്കുന്നതിന്റെ പേരില്‍ അവര്‍ അത് ചെയ്യാന്‍ വിധിക്കപ്പെട്ടവരാകുന്നു. മെന്‍സ്ട്രുവല്‍ കപ്പിനെപ്പറ്റി കുറേ പേരൊക്കെ എഴുതിക്കണ്ടെങ്കിലും ഈ വൈകിയ വേളയില്‍ ഒരു പരിഷ്‌ക്കാരിയാവാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് പഴയ തുണിയിലൊക്കെ തന്നെയായിരുന്നു ഞാന്‍ അഭയം കണ്ടെത്തിയത്.

മക്കള്‍ ടെ നിര്‍ബന്ധം കൊണ്ടാണ് ഒട്ടേറെ സംശയത്തോടെ അതുപയോഗിക്കാന്‍ തീരുമാനിച്ചത്. 3 ദിവസങ്ങള്‍ !

തുണി കഴുകലില്ല വിരിക്കലില്ല. ഓവര്‍ ഫ്‌ളോയെ പറ്റി ചിന്തയില്ല. ആകപ്പാടെ സന്തോഷം. കുറച്ച് വണ്ണമുള്ള ദേഹമായതോണ്ട് നടക്കുമ്പോള്‍ ഉരഞ്ഞ് പൊട്ടുന്നതിനാല്‍ ആ ദിവസങ്ങളില്‍ മോണിംഗ് വാക്കിങ്ങ് പോലുമൊഴിവാക്കിയിരുന്നു.

കപ്പുപയോഗിച്ചത് കൊണ്ട് അതും നടന്നു. സാധാരണയുള്ള ചെറിയ നനവു പോലുമില്ലാതെ. ജ ട്ടി ഇട്ടില്ലേല്‍ പോലും കുഴപ്പമില്ലാത്ത അവസ്ഥ. നമ്മള്‍ സ്ത്രീകള്‍ നമുക്ക് കിട്ടിയ ഈ സൗകര്യം, ഭാഗ്യം ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്നൊരപേക്ഷയുണ്ട്.

സൗകര്യവും സാമ്പത്തിക ലാഭവും മാത്രമല്ല. ലോക ജനസംഖ്യയില്‍ പകുതിയിലേറെയുള്ള സ്ത്രീകള്‍ ഉണ്ടാക്കുന്ന പേഴ്‌സണല്‍ വേസ്റ്റില്‍ നിന്നും പ്രകൃതിയെ മോചിപ്പിക്കേണ്ടതുണ്ട്.പ്രളയം നമ്മുടെ നദികളില്‍ നിക്ഷേപിക്കുന്ന വേസ്റ്റുകളില്‍ നല്ലൊരു പങ്ക് സാനി റ്ററി നാപ് കിനായിരുന്നൂവെന്ന് പറയപ്പെടുന്നു.എന്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങള്‍ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെന്‍ സ്ട്രല്‍ കപ്പാവട്ടെ.

അതവളുടെ ഏറ്റവും അടിസ്ഥാന പ്രശ്‌നത്തോടുമുള്ള കരുതലാകും. അതുപയോഗിക്കുമ്പോള്‍ അവര്‍ നിങ്ങളെ ഓര്‍ക്കാതിരിക്കില്ല. 😀 കൂടുതല്‍ സ്‌നേഹത്തോടെയും നന്ദിയോടെയും പ്രണയത്തോടെയും. എല്ലാ പെണ്ണുങ്ങള്‍ക്കും HAPPY BLEEDING ..”


Like it? Share with your friends!

277
Seira

0 Comments

Your email address will not be published. Required fields are marked *