136

പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്ന ഒരു സിനിമയുടെ ചിത്രീകരണം മെയ് ഇരുപത് ശനിയാഴ്ച്ച തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ ആരംഭിച്ചു.
ചിത്രം
അബ്രഹാം ഓസ് ലർ.
മിഥുൻ മാനുവൽ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ജയറാമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അബ്രഹാം ഓസ് ലർഎന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി നിലകൊളളുന്ന ജയറാം അതി ശക്തമായ ഒരു കഥാപാത്രത്തിലൂടെ മലയാളത്തിൽ തന്റെ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ് അബ്രഹാം ഓസ് ലർ എന്ന കഥാപാതത്തിലൂടെ. ഡി.സി.പി.അബ്രഹാം ഓസ് ലർ.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ഇർഷാദ് എം.ഹസ്സൻസ്വീച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം ആരംഭി
ച്ചത്. ശ്രീമതി നെസ് ല ഇർഷാദ്
ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ജയറാം , മിഥുൻ മാനുവൽ തോമസ് തിരക്കഥാകൃത്ത്, ഡോക്ടർ രൺധീർ കൃഷ്ണൻ., ഛായാ ഗ്രാഹകൻ തേനി ഈശ്വർ, ശ്രീമതി കലാ മോഹൻ, എന്നിവർ ചേർന്ന്. ഭദ്രദീപം തെളിയിച്ചു.
ജയറാമും സായ് കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ക്രൈം ത്രില്ലർ സിനിമയായിരുന്നു അഞ്ചാം പാതിരാ . അതിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്.
മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രം.
ഒരു മരണത്തിന്റെ അന്വേഷണമാണ് ഈ ചിത്രം. ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മീഷണർ അബ്ര ഹാം ഓസ്‌ലറിലൂടെ നടത്തുന്നത്.
ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ. ഒരു ക്രൈം ത്രില്ലറിന്റെ എല്ലാ ഉദ്വേഗവും നിലനിർത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
മികച്ച ഒരു താര നിരതന്നെ ഈ ചിത്രത്തിലുണ്ട്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, …
. ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന താരങ്ങളാണ്.
ഡോ. രൺധീർ കൃഷ്ണന്റേതാണ് തിരക്കഥ.
സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം – തേനി ഈശ്വർ
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം – ഗോകുൽദാസ്.
മേക്കപ്പ് – റോണക്സ്‌ സേവ്യർ
കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ.
ക്രിയേറ്റീവ് ഡയറക്ടർ – പ്രിൻസ് ജോയ്.
അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – റോബിൻ വർഗീസ് – രജീഷ് വേലായുധൻ.
എക്സിക്കുട്ടീവ് – പ്രൊഡ്യൂസർ . ജോൺ മന്ത്രിക്കൽ.
ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.
നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം.ഹസ്സനും മിഥുൻ മാനുവൽ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – സുഹൈബ്


Like it? Share with your friends!

136
Editor

0 Comments

Your email address will not be published. Required fields are marked *